മുഖ്യമന്ത്രി മുലായം സിങ് യാദവ് അയോദ്ധ്യക്ക് മുകളിലൂടെ ഒരു പക്ഷിയും പറക്കില്ലെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു. ഒന്നല്ല നൂറായിരം പക്ഷികള്‍ പറന്നു. അതിലൊരു പക്ഷിയായിരുന്നു എന്റെ മകന്‍… എനിക്ക് അവനെ ഓര്‍ത്ത് എന്നും അഭിമാനമാണ്. അവന്‍ ധീരനായിരുന്നു.
എന്റെ കാല്‍ തൊട്ടുതൊഴുതാണ് അവന്‍ അന്ന് പോയത്. അയോദ്ധ്യയിലേക്കാണെന്ന് അറിയുമായിരുന്നില്ല. അതിന് ശേഷം അവനെ ഞാന്‍ കണ്ടിട്ടില്ല. ഭഗവാന്‍ എന്ന് അവന് പേര് വിളിച്ചത് ശ്രീരാമനെ മനസിലോര്‍ത്താണ്. രാമന് വേണ്ടി അവന്‍ ജീവിതം നല്കിയെന്ന് പിന്നെയറിഞ്ഞു. അറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞില്ല… പക്ഷേ ഒരുനോക്ക് കാണാന്‍ പോലും കിട്ടാതായപ്പോള്‍…., അലിഗഡിലെ നാഗ്‌ല ബല്‍റാം ഗ്രാമത്തിലെ വീട്ടിലിരുന്ന് മകന്റെ ബലിദാനത്തെക്കുറിച്ച് പറയുമ്പോള്‍ ശീഷ് കൗര്‍ വിതുമ്പി…
ഭഗവാന്‍ സിങ് ജാട്ട് എന്നായിരുന്നു പേര്. 22 വയസ്… എല്ലായ്‌പോഴും ഉല്ലാസത്തോടെ പാറി നടന്ന ചെറുപ്പം. അലിഗഡില്‍ എന്തിനും ഏതിനും അവനുണ്ടായിരുന്നു. ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്നു. കര്‍സേവയ്‌ക്ക് പോകുന്നതിന് മുമ്പ് എന്നോട് അവന്‍ പറഞ്ഞു, അമ്മാ, പോവുന്നു….
പോയി വരാമെന്ന് അവന്‍ പറഞ്ഞില്ല. അവന് അറിയുമായിരുന്നു ആ ഉറപ്പ് ഒരുപക്ഷേ പാലിക്കാന്‍ പറ്റിയേക്കില്ലെന്ന്. മുഖ്യമന്ത്രി മുലായം സിങ് യാദവ് അയോദ്ധ്യക്ക് മുകളിലൂടെ ഒരു പക്ഷിയും പറക്കില്ലെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു. ഒന്നല്ല നൂറായിരം പക്ഷികള്‍ പറന്നു. അതിലൊരു പക്ഷിയായിരുന്നു എന്റെ മകന്‍… എനിക്ക് അവനെ ഓര്‍ത്ത് എന്നും അഭിമാനമാണ്. അവന്‍ ധീരനായിരുന്നു.
നവംബര്‍ രണ്ടിന്റെ വെടിവയ്പില്‍ അവന്‍ പോയെന്ന് പിന്നീട് ഞങ്ങള്‍ അറിഞ്ഞു. ആ രാത്രി ഞങ്ങള്‍ അയോദ്ധ്യയിലേക്ക് യാത്രയായി… പക്ഷേ ഭഗവാനെ കണ്ടില്ല.. വൈക്കോല്‍കൂനയില്‍ സൂചി തെരയുന്ന അവസ്ഥയായിരുന്നു അത്.. എവിടെയും മൃതദേഹങ്ങള്‍. ഒരു മുഖത്തിനും അവന്റെ ഛായ പോലും തോന്നിയില്ല, അതോ എല്ലാ മുഖത്തിനും ഒരേ ഛായ ആയിരുന്നതാണോ… അറിയില്ല. സരയുവിലെ വെള്ളം അന്ന് ചോര കൊണ്ട് ചുവന്നിരുന്നു എന്ന് പിന്നെ കേട്ടു. അതില്‍ എന്റെ മകന്റെ ചോരയുമുണ്ടാകും.. രണ്ട് നാളത്തെ അലച്ചിലിന് ശേഷം മടങ്ങി. നിരാശയില്ല. അവന് ഇപ്പോള്‍ രാമന്റെ മുഖമാണ് മനസില്‍… അവിടെ അയോദ്ധ്യയില്‍ ബാലകരാമനെ പ്രതിഷ്ഠിക്കുമ്പോള്‍ ഭഗവാന്‍ സിങ് അമരാനാകുന്നു… ശീഷ് കൗര്‍ പറഞ്ഞു.
ഭഗവാന്‍ സിങ്ങിന്റെ മരണത്തിന് ശേഷം കുടുംബം അതുറയിലേക്ക് മാറി. അടിസ്ഥാന ഉപജീവനമാര്‍ഗം കൃഷിയാണ്. ഭഗവാന് രണ്ട് സഹോദരന്മാരാണ്. വിജയ് പാല്‍ സിങ്ങും നേപ്പാള്‍ സിങ്ങും. അലിഗഡിലെ നാഗ്‌ല ബല്‍റാമില്‍ ഭഗവാന്‍ സിങ്ങിന് പ്രതിമ സ്ഥാപിച്ചിട്ടുണ്ട് ഗ്രാമവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: