തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നല്കി. ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുംരാഗനും മകനും ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ പറയുന്നു.
സിപിഐ നേതാവാണ് എന്‍ ഭാസുരാംഗന്. മകന് അഖില്‍ ജിത്ത്, ഭാര്യ ,മകള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. ഭാസുരാംഗന് ഒന്നാം പ്രതിയും മകന് അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്.
കലൂരിലെ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 7000 പേജ് ഉള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഭാസുരാംഗന് ബിനാമി പേരില്‍ കോടികാണ് വായ്പയായി തട്ടിയത് എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: