അലഹബാദ് ഹൈക്കോടതി വിധിയുണ്ടാവാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് വിധിപറഞ്ഞ ബെഞ്ചിലെ ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ പറയുകയുണ്ടായി. തങ്ങള്‍ അന്ന് വിധി പറഞ്ഞില്ലായിരുന്നെങ്കില്‍ അടുത്ത 200 വര്‍ഷത്തേക്ക് അയോദ്ധ്യാ കേസ് തീരുമാനമാകില്ലായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞിരുന്നു. വിധി വിചിത്രമാണെന്നും, രാമജന്മഭൂമി വിഭജിച്ചു നല്‍കണമെന്ന് കക്ഷികളാരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു.
വസ്തുകള്‍ക്കുമേല്‍ വിശ്വാസം ആധിപത്യം സ്ഥാപിക്കുന്നതാണ് വിധിയെന്ന ബാബറി മസ്ജിദിന്റെ വക്താക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തെളിവുകളുടെയും നിയമതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിധിയെന്ന് കേസില്‍ ഹാജരായ അഭിഭാഷകനും ബിജെപി വക്താവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹിന്ദുക്കളുടെ വിശ്വാസത്തെ നിയമം ശരിവച്ചിരിക്കുകയാണെന്ന് എല്‍.കെ.അദ്വാനിയും അഭിപ്രായപ്പെട്ടു.
അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം പക്ഷം സുപ്രീംകോടതിയിലെത്തി. രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്കുള്ള വിശ്വാസം ശരിവയ്ക്കുന്ന വിധിയായതിനാലായിരുന്നു ഇത്. സ്വാഭാവികമായും മറ്റുള്ളവരും സുപ്രീം കോടതിയിലെത്തി. തങ്ങളുടെ വാദമുഖങ്ങള്‍ കേട്ടുകൊണ്ടല്ലാതെ വിധി പറയരുതെന്ന് നിര്‍മോഹി അഖാഡയും മറ്റും കോടതിയോട് അപേക്ഷിച്ചു. കേസിന്റെ നടപടികള്‍ പിന്നെയും നീണ്ടുപോയി. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതില്‍ സന്തോഷിച്ചു. തലവേദന തല്ക്കാലം മാറിക്കിട്ടിയതില്‍ ആശ്വസിച്ചു. ഹിന്ദുക്കള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍ അവര്‍ക്ക് യാതൊരു ദുഃഖവും തോന്നിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: