Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവരത്രയും ബജരംഗബലികളായിരുന്നു, രാമകാര്യം നിര്‍വഹിക്കാന്‍ കടല്‍ ചാടിക്കടന്ന ബജരംഗബലി; കണ്ണുകളില്‍ തിളക്കവുമായി ദാബീര്‍ മുത്തശ്ശി പറയുന്നു

അയോദ്ധ്യയില്‍ രാമക്ഷേത്രം ആയോ... എന്തൊരു ഭാഗ്യമാണിത്... കണ്ണടയും മുമ്പ് എനിക്കിത് അറിയാന്‍ അവന്‍ ജീവിതം തന്നല്ലോ.... ശാലിനി ദാബീര്‍ കരഞ്ഞു. മകന്‍ വികാസ് അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു, ചേര്‍ത്തുപിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:15 pm IST
inIndia

ദാദര്‍(മുംബൈ): അവര്‍ ബജരംഗബലികളായിരുന്നു… രാമകാര്യം നിര്‍വഹിക്കാന്‍ കടല്‍ ചാടിക്കടന്ന ബജരംഗബലി… പറയുമ്പോള്‍ ദാബീര്‍ മുത്തശ്ശിയുടെ കണ്ണുകളില്‍ തിളക്കം. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് അറുപത്തിമൂന്നാം വയസില്‍ ദാദറില്‍ നിന്ന് അയോദ്ധ്യയിലേക്ക് പോയ അതേ ഊര്‍ജ്ജം. ഇപ്പോള്‍ കാത് അല്പം പിറകിലേക്കാണ്. നടക്കാനും പ്രയാസമുണ്ട്. എങ്കിലും മനസ് അയോദ്ധ്യയിലാണ്… പ്രാണപ്രതിഷ്ഠയുടെ ക്ഷണപത്രം ഏറ്റുവാങ്ങുമ്പോള്‍ വിതുമ്പിക്കരയുകയായിരുന്നു തൊണ്ണൂറ്റിആറുകാരി ശാലിനി ദാബീര്‍… മക്കളേ… രാമന്‍ വന്നോ… അയോദ്ധ്യയില്‍ രാമക്ഷേത്രം ആയോ… എന്തൊരു ഭാഗ്യമാണിത്… കണ്ണടയും മുമ്പ് എനിക്കിത് അറിയാന്‍ അവന്‍ ജീവിതം തന്നല്ലോ…. ശാലിനി ദാബീര്‍ കരഞ്ഞു. മകന്‍ വികാസ് അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു, ചേര്‍ത്തുപിടിച്ചു.

ശാലിനി ദാബീറിന്റെ പോരാട്ടവീര്യം അനുപമമാണ്. ദാദറില്‍ നിന്ന് വനിതകളായ ഒരു കൂട്ടം കര്‍സവകരുമായാണ് ശാലിനി 1990 ഒക്‌ടോബറില്‍ അയോദ്ധ്യയിലേക്ക് പോയത്. രാജ്യമൊട്ടാകെ അന്ന് ഒരേ മന്ത്രമായിരുന്നു. മന്ദിര്‍ വഹിം ബനായേംഗെ…. ആവേശമായിരുന്നു അക്കാലം. വഴിയില്‍ പോലീസ് തടഞ്ഞു. അറസ്റ്റ് ചെയ്തു. പാര്‍പ്പിക്കാന്‍ ജയിലുകള്‍ പോരാതെ വന്നു അധികാരികള്‍ക്ക്. പള്ളിക്കൂടങ്ങളും കോളജുകളും ജയിലറകളായി.

എന്നാല്‍ ശാലിനി ദാബീര്‍ ജയിലില്‍ രാംലല്ലയുടെ പോരാട്ടത്തിനിറങ്ങിയതായിരുന്നു. പോലീസിന്റെ തടവറയില്‍ നിന്ന് അവര്‍ പുറത്തിറങ്ങി. അയോദ്ധ്യയിലേക്ക് ഇനിയും അറുപത് കിലോമീറ്ററുണ്ടെന്നറിഞ്ഞു. നൂറ് യോജന കടല്‍ ചാടിക്കടന്ന ബജരംഗബലിയുടെ വീര്യമാണ് ഓരോ രാമഭക്തനിലും. ശാലിനി ദാബീര്‍ നടന്നു. വിശപ്പ് അറിഞ്ഞില്ല, ദാഹം അറിഞ്ഞില്ല… ഒക്‌ടോബര്‍ 30ന് അയോദ്ധ്യയിലെത്തി…. ദൂരെ നിന്നെ കണ്ട കാഴ്ച മനസ് കുളിര്‍പ്പിച്ചു… തര്‍ക്കമന്ദിരത്തിന് മുകളില്‍ കാവിക്കൊടി പാറുന്നു.

പോലീസ് അക്രമാസക്തരായിരുന്നു. വെടിവച്ചും കണ്ണീര്‍വാതകം പ്രയോഗിച്ചും അവര്‍ കര്‍സേവകരെ തുരത്താന്‍ പരിശ്രമിച്ചു. എന്നാല്‍ എല്ലാവരും മുന്നോട്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുന്നത് രാമന്റെ വാനരസേന തന്നെയാണെന്ന് ശാലിനി ദാബീര്‍ പറയുന്നു. ഞാനത് കണ്ണുകൊണ്ടു കണ്ടു.. അവരാരും മനുഷ്യരായിരുന്നില്ല. രാമഭക്തിയില്‍ എല്ലാം മറന്ന രാമസേനയായിരുന്നു. ചുറ്റും വെടിയൊച്ചകള്‍… എന്നാല്‍ എല്ലാറ്റിനും മീതെ ഉയര്‍ന്നത് രാമസങ്കീര്‍ത്തനങ്ങള്‍….

ഓര്‍മ്മകള്‍ ചികഞ്ഞ് ദാബീര്‍ മുത്തശ്ശി ആ കഥകള്‍ തിളക്കത്തോടെ പറയുമ്പോള്‍ ക്ഷണപത്രം നല്കാനെത്തിയവരുടെ കണ്ണുകളും നിറയുന്നു.

Tags: AyodhyaHistory of KarsevaRam Mandir Movement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.