ന്യൂദല്‍ഹി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം നല്കി സുപ്രീംകോടതി. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ നല്കിയ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയാണ് ഉത്തരവ്. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ഇഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന് കോഴ കേസില്‍ ഒന്നാം പ്രതിയായ എം. ശിവശങ്കര്‍ 2023 ഫെബ്രുവരി 14 മുതലാണ് റിമാന്‍ഡിലായത്. തുടര്‍ന്ന് ആഗസ്റ്റില്‍ ജയില്‍ മോചിതനായി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: