ലൈംഗികതയെ കുറിച്ചുള്ള തുറന്ന പരമര്‍ശത്തിനു പിന്നാലെ ക്രിസ്ത്യന്‍ സമൂഹത്തിലെ യാഥാസ്ഥിതികര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കെതിരെ രോഷം പ്രകടിപ്പിച്ചു. ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണെന്നും അശ്ലീല ചിത്രങ്ങള്‍ അത് സ്വഭാവികമായി ലഭിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തുവെന്നുമാണ് മാര്‍പ്പാപ്പ പറഞ്ഞത്.
ലൈംഗിക ആനന്ദത്തിനായി ക്ഷമയോടെ കാത്തിരിക്കണം. എന്നാല്‍ ഇന്ന് അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയിരിക്കുന്നു. ലൈംഗികത ആസക്തിയായി മാറുമ്പോള്‍ അത് ഒരാളുടെ പെരുമാറ്റം മോശമായി മാറാന്‍ കാരണമാകും. സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാന്‍ പോലും പ്രേരിപ്പിക്കുമെന്നും അദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അശ്ലീല ചിത്രങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ്. ലൈംഗികത എന്നത് വില നല്‍കേണ്ട ഒന്നായിരുന്നു. എന്നാല്‍, അശ്ലീല ചിത്രങ്ങള്‍ കാരണം അത് മോശമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള തുറന്ന സംസാരങ്ങള്ക്കെതിരെയാണ് ഒരു കൂട്ടം വിശ്വാസികള്‍ രംഗത്തുവന്നത്. നേരത്തെ സ്വവര്‍ഗ്ഗാനുരാഗികളായ വിശ്വാസികളെ അനുഗ്രഹിക്കാന്‍ വൈദികര്‍ക്ക് അനുമതി നല്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നീക്കവും ലോകമെമ്പാടുമുള്ള യഥാസ്ഥിതികരായ വിശ്വാസികളും ചില വൈദികരും വിര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: