Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മനുഷ്യ സേവനത്തിന്റെ മഹാമാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 03:20 am IST
in Editorial

മൂന്നുനാല് ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്നതും, ഏറെ ജനത്തിരക്കുള്ളതുമായ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി സൗകര്യമൊരുക്കാന്‍ സേവാഭാരതി നിര്‍മിച്ച ശബരിഗിരീശ സേവാനിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞ വാക്കുകള്‍ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് സജ്ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അംഗീകാരമാണ്. സേവനമെന്നാല്‍ സേവാഭാരതിയാണെന്നും, മെഡിക്കല്‍ കോളജ് ആശുപത്രികളുടെ ഗൈഡന്‍സ് സെന്ററുകളായാണ് അത് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്. കേരളത്തില്‍ സേവാഭാരതി ഇതുവരെ നടത്തിയതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞു പ്രശംസിക്കുകയും ചെയ്തു. ജാതിയും മതവും നോക്കിയല്ല സേവാഭാരതിയുടെ പ്രവര്‍ത്തനമെന്നും, ദരിദ്രനെയും ദുഃഖിതനെയും ഈശ്വരനായി കണ്ട സ്വാമി വിവേകാനന്ദന്റെ പാതയാണ് സംഘടന അവലംബിക്കുന്നതെന്നും ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ തദവസരത്തില്‍ അഭിപ്രായപ്പെടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് നല്‍കുന്നതുപോലുള്ള സേവനം കേരളത്തിലെ മറ്റെല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളുമായും ബന്ധപ്പെട്ട് സേവാഭാരതി നടത്തുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മരുന്നുവിതരണം, ആംബുലന്‍സ് സേവനം, രക്തദാനം, ആഹാര വിതരണം എന്നിങ്ങനെയുള്ള സേവനങ്ങള്‍ സേവാഭാരതി വര്‍ഷങ്ങളായി നടത്തിപ്പോരുകയാണ്.

സേവാഭാരതി എന്ന വാക്കും ആ പേരിലുള്ള സംഘടനയും കേരളത്തിന് സുപരിചിതമാണ്. ഓരോ വ്യക്തിക്കും പ്രാഥമിക സൗകര്യങ്ങളും തുല്യ അവസരങ്ങളും അന്തസ്സുള്ള ജീവിതവും ലഭ്യമാകുന്ന ഒരു സമൂഹ നിര്‍മിതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ആവശ്യമുള്ളവര്‍ക്കൊക്കെ സഹായഹസ്തം നീട്ടുകയും, നിസ്വാര്‍ത്ഥ സേവനത്തിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ തടസ്സങ്ങളെ തട്ടിനീക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യം, വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം, പ്രകൃതി ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സേവനത്തിന്റെ വിശുദ്ധിയുമായി സേവാഭാരതി കര്‍മനിരതമാണ്. ആര്‍എസ്എസിന്റെ മൂന്നാം സര്‍സംഘചാലക് ബാലാ സാഹെബ് ദേവറസിന്റെ ആഹ്വാനമുള്‍ക്കൊണ്ട് ജനജീവിതത്തിന്റെ വിവിധ തുറകളിലേക്ക് സേവന മനോഭാവവുമായി സ്വയംസേവകര്‍ കടന്നുചെന്നതാണ് ഈ സംഘടനയുടെ മഹത്തായ തുടക്കം. ഗുജറാത്തിലെ മോര്‍ബി അണക്കെട്ട് ദുരന്തമുണ്ടായപ്പോഴും, ആന്ധ്രയിലെ ചുഴലിക്കാറ്റ് ദുരന്തത്തിലും, ഹരിയാനയിലെ വിമാനാപകടത്തിലുമൊക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചുനിന്നപ്പോള്‍ ദുരന്തമുഖങ്ങളില്‍ പ്രവര്‍ത്തനനിരതരായത് സ്വയംസേവകരായിരുന്നു. ഇതൊക്കെ പക്ഷേ സേവനരംഗത്തെ പ്രത്യേക സംഘടനയെന്ന നിലയ്‌ക്കായിരുന്നില്ല. ആന്ധ്രയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഒരു സര്‍വോദയ നേതാവ് ആര്‍എസ്എസിനെ ‘റെഡി ഫോര്‍ സെല്‍ഫ്‌ലെസ് സര്‍വീസ്’ എന്നു വിശേഷിപ്പിച്ചത്.

ബാലാസാഹേബ് ദേവറസിന്റെ ആഹ്വാനമുള്‍ക്കൊണ്ട് ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആദ്യമായി സംഘടന രൂപീകരിച്ചത് കേരളത്തിലാണ്. സേവാഭാരതി എന്ന ഈ സംഘടന തലസ്ഥാന ജില്ലയിലെ മുട്ടത്തറ എന്ന ഗ്രാമം തെരഞ്ഞെടുത്ത് നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ആ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ഗ്രാമസേവാ സമിതിയും ഒരു മുന്‍ഗാമിയാണ്. പില്‍ക്കാലത്ത് ദേശീയ സേവാഭാരതിയെന്ന നിലയ്‌ക്ക് രാജ്യവ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ഇന്ന് 600 ലേറെ ജില്ലകളിലായി ലക്ഷക്കണക്കിനാളുകള്‍ക്ക് ദേശീയ സേവാഭാരതി വിവിധ തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ലക്ഷങ്ങളുടെ ജീവനെടുത്ത ഗുജറാത്തിലും ദല്‍ഹിയിലുമുണ്ടായ ഭൂകമ്പങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ മിന്നല്‍ പ്രളയങ്ങളും മണ്ണിടിച്ചിലും, മരണത്തെ മുന്നില്‍ കണ്ട് ജനങ്ങള്‍ മരവിച്ചുനിന്ന കൊവിഡ് മഹാമാരി എന്നിങ്ങനെയുള്ള മഹാദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ സേവനത്തിന്റെ മഹത്വം എന്താണെന്ന് സേവാഭാരതി ലോകത്തെ കാണിച്ചുകൊടുക്കുകയായിരുന്നു. കേരളത്തിന്റെ കാര്യമെടുത്താല്‍ പെരുമണ്‍-കടലുണ്ടി തീവണ്ടിയപകടങ്ങള്‍, തീരപ്രദേശങ്ങളില്‍ വീശിയടിച്ച സുനാമികള്‍, ഒന്നിനുപുറകെ ഒന്നായി വന്ന രണ്ട് പ്രളയങ്ങള്‍, നിരവധി ഉരുള്‍പൊട്ടലുകള്‍ എന്നിങ്ങനെ ജനങ്ങള്‍ കഷ്ടപ്പെട്ടപ്പോഴൊക്കെ കണ്ണീരൊപ്പാന്‍ സേവാഭാരതി മുന്നിലുണ്ടായിരുന്നു. ആലംബഹീനരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് സേവാഭാരതി വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. സേവനത്തെ സ്വന്തം കടമയായി കാണുന്ന സേവാഭാരതിക്ക് നിരവധി സുമനസ്സുകളാണ് തങ്ങളുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തു മുഴുവന്‍ സൗജന്യമായി നല്‍കിയത്. വിശ്വാസ്യതയുടെ പ്രതിരൂപമായി മാറാന്‍ ഈ സംഘടനയ്‌ക്ക് കഴിഞ്ഞിരുന്നു.

 

Tags: Sevabharathihuman service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.