Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 19, 2024, 01:58 am IST
in Samskriti

വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിസാധനകളിലുമാണ് ഹൈന്ദവപാരമ്പര്യം ഊന്നല്‍ നല്കുന്നത്. കാരണം വ്യക്തി എപ്പോഴും തനിച്ചാണെന്നതാണ്. അതുകൊണ്ടുതന്നെ ‘ഉദ്ധരേദാത്മനാത്മാനം’ എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം. ഇതല്ലാതെ സമൂഹപ്രാര്‍ത്ഥനകള്‍ക്കു വലിയ പ്രാധാന്യമൊന്നും കല്പിക്കപ്പെടുന്നില്ല. (ഋഗ്വേദത്തിന്റെ അവസാനമുള്ള ‘സംഗച്ഛദ്ധ്വം സംവദദ്ധ്വം’ എന്നു തുടങ്ങുന്ന സംവാദസൂക്തത്തിലും ‘സഹനാവവതു, സഹനൗ ഭുനക്തു’ എന്നു തുടങ്ങുന്ന ഉപനിഷത് ശാന്തിമന്ത്രത്തിലും മറ്റും ഉപദേശിക്കുന്നതു ഐകമത്യം എന്ന ജീവിതമൂല്യമാണെന്നോര്‍ക്കുക. ഈ ഐക്യദാര്‍ഢ്യം ആണ് ഓരോ വ്യക്തിയും സാധനവഴി നേടേണ്ടത്, സാമൂഹ്യപ്രാര്‍ത്ഥനവഴി വ്യക്തിയുടെ ഉന്നമനം അല്ല. വ്യക്തിയുടെ സാധനകൊണ്ട് മഹാപുരുഷത്വവും അവതാരപദവി വരെ ഉയരാവുന്ന വ്യക്തിവികാസത്തിന്റെ അനന്തസാദ്ധ്യതയു മാണ് ഹിന്ദുധര്‍മ്മം ലക്ഷ്യമായി കാട്ടിത്തരുന്നത്.

ഇവിടെ എത്രയോ മഹാത്മാക്കളുടെ ജീവിതം ഉദാഹരിക്കപ്പെട്ടിരിക്കുന്നു. ഈ സാധനകള്‍ സുപരീക്ഷിതങ്ങളായ വിശ്വാസങ്ങളേയും അവധാരണകളേയും അടിസ്ഥാനപ്പെടുത്തിയാണ് നിലനില്ക്കുന്നത്. അതു കൊണ്ടു തന്നെയാണ് നിരന്തരം പ്രലോഭനങ്ങള്‍ കാട്ടിയും ഭീഷണിപ്പെടുത്തിയും ഒളിഞ്ഞും തെളിഞ്ഞും നൂറ്റാണ്ടുകളായി നടന്നുവരുന്ന മതപരിവര്‍ത്തന കൊടുങ്കാറ്റുകളില്‍ അല്പവും ഉലയാതെ ഹിമാലയം പോലെ ഹൈന്ദവധര്‍മ്മം സജീവപാരമ്പര്യമായി ഇന്നും തുടരുന്നത്. പല പ്രാചീന സംസക്കാരങ്ങളും ഭൂമുഖത്തുനിന്ന് മാഞ്ഞുപോയപ്പോഴും ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും അനശ്വരമായി സ്ഥിതിചെയ്യുന്നത് അതിന്റെ ആന്തരിക സന്ദേശങ്ങളുടെ സത്യാത്മകതകൊണ്ടും മറ്റു സംസ്‌കാരധാരകളെ അവിരോധമായി തന്നില്‍ വിലയിപ്പിക്കാനുള്ള അസാധാരണായ കരുത്തുകൊണ്ടും ദാര്‍ശനികമായി ബലിഷ്ഠമായ അടിത്തറ സ്ഥാപിതമായതു കൊണ്ടും ആണ്. വാസ്തവത്തില്‍ ദാര്‍ശനികമായ അടിത്തറ എന്നല്ല പറയേണ്ടത്, ദര്‍ശനത്തിന്റെ തത്ത്വങ്ങള്‍ തന്നയാണ് മത തത്ത്വങ്ങളായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്, എന്നാണ്. ഗ്രീസ്സിലും മറ്റും മതം ദാര്‍ശനികതയുടെ അഥവാ തത്ത്വജ്ഞാനത്തിന്റെ പ്രത്യേകതകള്‍ ആവഹിക്കുന്നു എന്നു പറയാറുണ്ട്. നമുക്ക് ഇവ തമ്മില്‍, മതതത്ത്വങ്ങളും തത്ത്വജ്ഞാനവും തമ്മില്‍ അന്തരമേ ഇല്ല. സയന്‍സുമായിപ്പോലും നമ്മുടെ മതതത്ത്വങ്ങള്‍ക്ക് യാതൊരു പൊരുത്തക്കേടും ഇല്ല. ഇത്ര സത്യനിഷ്ഠവും സാര്‍വകാലികവുമായതിനാലാണ് നമ്മുടെ ധര്‍മ്മത്തിന് അഥവാ മതത്തിന് യുക്തിവാദത്തില്‍ ഊന്നിനില്‍ക്കുന്ന ആധുനിക കാലത്തും തികഞ്ഞ അധൃഷ്യത അവകാശപ്പെടാനാവുന്നത്. ഈ ഭാരതഭൂമിയില്‍ വന്നു പിറന്നതുകൊണ്ട് നമുക്ക് അഭിമാനം തോന്നേണ്ടത് ഈ ധര്‍മ്മസംസ്‌കൃതിയുടെ, സമൃദ്ധമായ പൈതൃകത്തിന്റെ അനന്തരാവകാശികളായതുകൊണ്ടാണ്. അതു നാം തിരിച്ചറിയാതിരുന്നുകൂടാ. അപ്പോള്‍ മാത്രമേ അതിനെ പാലിക്കാനും പോഷിപ്പിക്കാനും നമുക്ക് കഴിയുകയുള്ളൂ.
(അവസാനിച്ചു)

Tags: Devotionalശ്രേഷ്ഠം സനാതന പൈതൃകംDharma cultureInheritors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.