പത്തനംതിട്ട: സാഹിത്യകാരന് എംടി വാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് മലക്കംമറിഞ്ഞു. എം ടി പഠിപ്പിക്കാന്‍ വരണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ജി സുധാകരന് ഇന്ന് വെളിപ്പെടുത്തിയത്.
എം ടി അല്ല ഒരു കുട്ടി പറഞ്ഞാലും പഠിക്കണമെന്ന് ജി സുധാകരന് പറഞ്ഞു. മാധ്യമങ്ങള്‍ കളവ് എഴുതുന്നതിന്റെ രക്തസാക്ഷിയാണ് താന്‍. എന്ത് പറഞ്ഞാലും മാറ്റി എഴുതുന്നവരാണ് മാധ്യമങ്ങളെന്നും അദ്ദേഹം തിരുവല്ലയില്‍ ആരോപിച്ചു. മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി എഴുതിയ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്.
സമരവും ഭരണവും എന്തെന്ന് എം ടി പഠിപ്പിക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊതുപരിപാടിയില്‍ ജി സുധാകരന് പ്രസംഗിച്ചത്. എംടിയെ ചാരി ചില സാഹിത്യകാരന്മാര് ഷോ കാണിക്കുന്നു.നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും ജി സുധാകരന് പറഞ്ഞു.
കോഴിക്കോട് നടന്ന സാഹിത്യോത്സവ വേദിയില്‍ എം ടി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു ജി സുധാകരന് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടി വിമര്‍ശിച്ചത്. എന്നാല്‍, വിമര്‍ശനങ്ങള്‍ പിണറായിയെ ലക്ഷ്യമിട്ടല്ലെന്നാണ് സി പി എം നിലപാടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: