urതിരുവനന്തപുരം: പണികളായ പണികളെല്ലാം ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതോടെ പൊതുമരാമത്ത് വകുപ്പിലെ ആയിരത്തിലധികം എന്‍ജിനീയര്‍ മാര്‍ക്ക് പണിയില്ല. ഇപ്പോള്‍ 8 ചീഫ് എഞ്ചിനീയര്‍മാര്‍, 25 സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍, 76 എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, 289 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, 639 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ 1037 എഞ്ചിനീയര്മാരാമ് പൊതുമരാമത്തത് വകുപ്പില്‍ ഉള്ളത്. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് വേറെയും. ഇവരെ നോക്കുകുത്തികളാക്കിയാണ് സര്‍ക്കാറിന്റെ കരാറെല്ലാം ഊരാളുങ്കലിനെക്കൊണ്ട് ചെയ്യിക്കുന്നത്.
വിനോദസഞ്ചാര വകുപ്പില്‍ നിലവിലുള്ള 250 കോടിയുടെ 416 പദ്ധതികളും വിവിധ ഏജന്‍സികളാണ് നടപ്പിലാക്കുന്നത്. പദ്ധതിച്ചെലവിന് പുറമെ ഏജന്‍സി ചാര്‍ജ് 4 മുതല്‍ 7 ശതമാനം വരെയാണ് നല്‍കുക. ഇതിനു മോല്‍നോട്ടം വഹിക്കാനാണ് പ്രത്യേക എന്‍ജിനീയറിങ് വിഭാഗം രൂപീകരിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത്.
എന്‍ജിനീയറിങ് വിഭാഗത്തില്‍ 10 തസ്തികകള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എക്സിക്യുട്ടീവ് എഞ്ചിനീയര്‍1, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍7, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍2 എന്നിങ്ങനെ എഞ്ചിനീയറിംഗ് വിഭാഗത്തിന് കീഴില്‍ നിയമനം.
വൈദഗ്ധ്യമുള്ള സാങ്കേതിക ജീവനക്കാരെ നിയമിക്കുന്നതോടെ ഏജന്‍സികള്‍ നല്കുന്ന റേറ്റ് റിവിഷന്‍ എസ്റ്റിമേറ്റിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പരിശോധനയിലൂടെ ഒഴിവാക്കാനും സാധിക്കും.
പദ്ധതികളുടെ എസ്റ്റിമേറ്റ് പരിശോധന, ഗുണമേന്മ ഉറപ്പു വരുത്തല്‍, ബില്‍ പരിശോധന തുടങ്ങിയവയില്‍ ഏജന്‍സികളുടേതിനേക്കാള്‍ കാര്യക്ഷമമായി ഇടപെടാനാകും. പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാകും. എന്നീ കാര്യങ്ങള്‍ പറഞ്ഞാണ് എന്‍ജിനീയറിങ് വിഭാഗം വരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: