കോട്ടയം : തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടെന്ന് ആരോപിച്ച് വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശി പ്രദീപാണ് ഭീഷണിപ്പെടുത്തിയത്. ഏറ്റുമാനൂര്‍ കട്ടച്ചിറയ്ക്ക് സമീപമായിരുന്നു സംഭവം.
രേഖകള്‍ മോഷണം പോയി, അതിനാല്‍ ജീവിക്കാന്‍ മാര്‍ഗമില്ല, താമസിക്കാന്‍ വീടില്ല, മന്ത്രി ഉറപ്പ് തന്നാല്‍ മാത്രം താഴെയിറങ്ങാമെന്നായിരുന്നു പ്രദീപ് അറിയിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും പാലായില്‍ നിന്നുള്ള കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറും കിടങ്ങൂര്‍ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.
വീടില്ലാത്തത് മൂലമാണ് താന്‍ ഇത് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് തന്ന വാക്ക് പാലിച്ചില്ലെങ്കില്‍ തനിക്ക് വേറെ മാര്‍ഗം ഇല്ലെന്നും പ്രദീപ് താഴെയിറങ്ങിയതിനുശേഷം പ്രതികരിച്ചു. ഇയാള്‍ മു്മ്പും സമാന രീതിയില്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: