ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദിലെ ഇറാന് സ്ഥാനപതിയെ പുറത്താക്കി പാകിസ്ഥാന്.ഇറാനിലെ പാക് അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു.
ടെഹ്റാന് സന്ദര്‍ശനത്തിലുളള ഇറാന് അംബാസഡറെ തിരികെ വരാന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു. വ്യോമാതിര്‍ത്തി ലംഘിച്ചുളള ആക്രമണത്തില്‍ രണ്ട് കുട്ടികളാണ് മരിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.
ഇരു രാജ്യങ്ങളും ആസൂത്രണം ചെയ്ത എല്ലാ ഉന്നതതല സന്ദര്‍ശനങ്ങളും പാകിസ്ഥാന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ, പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ അതിര്‍ത്തി പട്ടണമായ പഞ്ച്ഗൂരിലെ സുന്നി ഭീകര സംഘടനയായ ജയ്ഷ്-അല്‍-അദലിന്റെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചിരുന്നു..
പാകിസ്ഥാന് അതിര്‍ത്തിയില്‍ ഇറാന് സുരക്ഷാ സേനയ്ക്കെതിരെ ജെയ്ഷെ അല്‍ ആദ്ല്‍ നേരത്തെ ആക്രമണം നടത്തിയിരുന്നു. മറ്റ് അയല്‍രാജ്യങ്ങളായ ഇറാഖിലും സിറിയയിലും ഇറാന് നടത്തിയ സമാനമായ ആക്രമണങ്ങള്‍ക്ക് ഒരു ദിവസത്തിന് ശേഷമാണ് പാകിസ്ഥാനില്‍ ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: