വിജ് ആന്‍സി (നെതര്‍ലാന്റ്സ്): ടാറ്റ സ്റ്റീല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച്പ്രജ്ഞാനന്ദ
. ഭസ്മക്കുറിയുമിട്ട് രാവിലെ കളിക്കാനിരുന്ന പ്രഗ്നാന്ദ ലോക ചാംപ്യന്‍ ചൈനയുടെ
ഡിങ് ലിറനെയാണ് തോല്പിച്ചത്.
ഇതോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാനം എന്ന പദവിയിലേക്ക് പ്രജ്ഞാനന്ദ
ഉയര്‍ന്നു. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്(ഫിഡെ) നല്കുന്ന റാങ്കിങ്ങില്‍ വിശ്വാനാഥന് ആനന്ദിനെയും പിന്തള്ളിയാണ് പ്രഗ്നാനന്ദ കുതിച്ചത്. ആനന്ദിന്റെ റാങ്കിങ് 2748 ആണെങ്കില്‍ പ്രജ്ഞാനന്ദയുടേത് 2748.3 അയി.
ടാറ്റ സ്റ്റീലില്‍ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോല്പിച്ചത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നു പ്രജ്ഞാനന്ദ. ഈ ടൂര്‍ണ്ണമെന്റില്‍ നാല് കളികള്‍ കളിച്ച പ്രജ്ഞാനന്ദയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു റൗണ്ടുകളില്‍ സമനിലയായിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ഒരു ലോകചാംപ്യനെ തോല്പിക്കുന്നത് മികച്ച അനുഭവമാണ്. കരുത്തനായ ഒരു താരത്തെ തോല്പിക്കുന്നത് സ്പെഷ്യലായ കാര്യമാണെന്നും പ്രജ്ഞാനന്ദ
പറഞ്ഞു.
2023ലും പ്രജ്ഞാനന്ദ ഡിങ് ലിറനെ തോല്പിച്ചിരുന്നു. ടാറ്റ സ്റ്രീലില്‍ ഈ വിജയത്തോടെ 2.5 നേടി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്താണ്. ഡച്ച് താരം അനീഷ് ഗിരിയാണ് ഒന്നാം സ്ഥാനത്ത്. അലിറേസ ഫീറൂസ്ജ ആണ് മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: