ചെന്നൈ: കേരള സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തും. ജനുവരി 19 വെള്ളിയാഴ്ച ചെന്നൈയിൽ ഖേലോ ഇന്ത്യ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിക്കും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദർശിക്കും.
രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തും. മുമ്പ് പരമ്പരാഗത വസ്ത്രം ധരിച്ച് പ്രധാനമന്ത്രി പൊങ്കൽ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.കേന്ദ്ര സഹമന്ത്രി എൻ മുരുഗന്റെ വസതിയിലായിരുന്നു ആഘോഷം. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
















