കോഴിക്കോട്: ഓൺലൈൻ മുഖേന പണം തട്ടിയെടുക്കാൻ പുതിയ രീതിയുമായി തട്ടിപ്പുസംഘം. പണം നിക്ഷേപിക്കാനെന്ന വ്യാജേനയാണ് വീഡിയോ കോളിലൂടെ ഗൂഗിൾ പേ ഓപ്പൺ ചെയ്ത് പണം തട്ടുന്നത്.പട്ടാളക്കാരനെന്ന വ്യാജേന വന്ന കോൾ മുഖേന കോഴിക്കോട്ടെ മത്സ്യവ്യാപാരിക്ക് 20,000 രൂപ നഷ്ടമായി.
ഗൂഗിൾ പേ ഓപ്പൺ ചെയ്ത ശേഷം കൃത്യമായ നിർദ്ദേശങ്ങൾ നൽകും. ആദ്യം പേ ബിൽസ് എന്ന ഓപ്ഷൻ എടുക്കാൻ ആവശ്യപ്പെടും. ഇതിന് ശേഷം ക്രെഡിറ്റ് കാർഡ്‌സ് എന്ന പോയിന്റിൽ ക്ലിക് ചെയ്യാനും ബാങ്ക് സെലക്ട് ചെയ്യാനും നിർദ്ദേശിക്കും. വീഡിയോ കോൾ ചെയ്ത ആൾ ആറക്ക നമ്പർ കൂടി ടൈപ്പ് ചെയ്ത് നൽകി.
സംശയം തോന്നാതിരിക്കുന്നതിനായി സ്വന്തം പിൻ നമ്പറും നൽകി. ഇതോടെ അക്കൗണ്ടിൽ നിന്നും 22,250 രൂപ നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: