Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: മന്ത്രി പി. രാജീവിനെ ചോദ്യം ചെയ്യും, രാജി അനിവാര്യം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 17, 2024, 09:00 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാല്‍ മന്ത്രി രാജിവയ്‌ക്കേണ്ടി വരും.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കേ പി. രാജീവ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്‌പകള്‍ നല്കാന്‍ നിര്‍ദേശിച്ചെന്നാണ് സത്യവാങ്മൂലത്തില്‍. രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ മന്ത്രിക്കെതിരേ ഇത്രയും ഗുരുതരാരോപണം ഉയര്‍ത്തുന്നത് അങ്ങേയറ്റം ഗൗരവകരമാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന ആവശ്യമുയര്‍ന്നു.

കരുവന്നൂര്‍ ബാങ്ക് പരിധിക്കു പുറത്തും തൃശ്ശൂര്‍ ജില്ലയ്‌ക്കു പുറത്തുമുള്ളവര്‍ക്ക് വലിയ തുകകള്‍ വായ്‌പ അനുവദിക്കാന്‍ പി. രാജീവ് ശിപാര്‍ശ ചെയ്തെന്നാണ് കേസില്‍ മാപ്പുസാക്ഷിയായ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറിന്റെ മൊഴി. സുനില്‍കുമാര്‍ നേരത്തേ പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും പൊറത്തിശേരി ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ എംപി പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണന്‍ എന്നിവരുടെ പേരുകളാണ് കരുവന്നൂര്‍ തട്ടിപ്പില്‍ കേട്ടിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ മന്ത്രിയുടെ പേരും പുറത്തായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കരുവന്നൂര്‍ ബാങ്കില്‍ വ്യാജ വായ്‌പകള്‍ അനുവദിക്കുന്നതിന് നേതൃത്വം നല്കിയ മുന്‍ സെക്രട്ടറി തന്നെയാണ് രാജീവിന്റെ പങ്ക് വെളിപ്പെടുത്തിയതെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.

കരുവന്നൂരില്‍ വ്യാജ വായ്‌പകള്‍ അനുവദിക്കാന്‍ പാര്‍ട്ടി തലത്തില്‍ സംവിധാനമുണ്ടായിരുന്നു. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനായിരുന്നു ഇതു സംബന്ധിച്ച സബ് കമ്മിറ്റിയുടെ ചുമതല. ഇതിനായി വ്യാജ മിനിറ്റ്സുകളും മറ്റു രേഖകളുമുണ്ടാക്കി. പ്രത്യേകം ഫയലുകള്‍ സൂക്ഷിച്ചു. ബാങ്കില്‍ ചെറിയ തുകയ്‌ക്കു പണയപ്പെടുത്തിയിരുന്ന മറ്റാളുകളുടെ വസ്തുക്കള്‍ കൂടിയ തുകയ്‌ക്ക് അവരറിയാതെ പണയപ്പെടുത്തി, പാര്‍ട്ടിക്കു താത്പര്യമുള്ളവര്‍ക്ക് കോടികള്‍ വായ്‌പ നല്കി. ഇതിന്റെ പങ്ക് കമ്മിഷനായി സിപിഎം നേതാക്കള്‍ കൈപ്പറ്റി.

സിപിഎം ഏരിയ, ലോക്കല്‍ തലങ്ങളിലെ ഒട്ടേറെ നേതാക്കളുടെ പേരിലും കമ്മിറ്റികളുടെ പേരിലും കരുവന്നൂരില്‍ അക്കൗണ്ടുകളുണ്ടായിരുന്നു. അവ വഴി വന്‍തോതില്‍ പാര്‍ട്ടി കമ്മിഷന്‍ കൈപ്പറ്റി. മുന്‍ മന്ത്രിയായ പാലോളി മുഹമ്മദ് കുട്ടിയും അര്‍ഹതയില്ലാത്തവര്‍ക്ക് വായ്‌പ നല്കാന്‍ ശിപാര്‍ശ ചെയ്തു. സുനില്‍കുമാറിന്റെ മൊഴി അടിസ്ഥാനത്തില്‍ പി.
രാജീവിനെ ചോദ്യം ചെയ്യും. സാക്ഷി മൊഴി ശരിയാണെങ്കില്‍ രാജീവ് കേസില്‍ പ്രതിയാകും. അപ്പോള്‍ അദ്ദേഹത്തിനു മന്ത്രിയായി തുടരുക തന്നെ ബുദ്ധിമുട്ടാകും.

Tags: Karuvannur ScamMinister P. Rajeev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷങ്ങൾക്ക് തുടക്കം; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് കൊടിയേറി, ഫ്ലാഗ് ഓഫ് ചെയ്ത് നടൻ ജയറാം

ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്, ഇഒഐ ട്രാക്കിംഗ് വെബ്‌സൈറ്റുകള്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യുന്നു. കെഎസ്‌ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി , കെഎസ്‌ഐഡിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ എന്നിവര്‍ സമീപം.
Kerala

ഇന്‍വെസ്റ്റ് കേരള; 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അടുത്ത മാസം തുടക്കമാകും: മന്ത്രി പി. രാജീവ്

Kerala

റാംപ് റോള്‍ ഔട്ട് ശില്‍പ്പശാല: എംഎസ്എംഇ പദ്ധതികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി പി രാജീവ്

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.