ഭോപ്പാല്‍ : മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റപ്പുലി കൂടി ചത്തു. ഇതോടെ ചത്ത ചീറ്റകളുടെ എണ്ണം പത്തായി.
നമീബിയയില്‍ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ഇന്ന് ചത്തത്. കാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.
2022ലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും 20 ചീറ്റകളെ എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.20 ഓടെയാണ് ചീറ്റപുലി ചത്തതെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: