കണ്ണൂര്‍: അനര്‍ഹമായി പുനര്‍നിയമനം നേടിയതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് രണ്ടു വര്‍ഷത്തില്‍ ശമ്പളമായി വാങ്ങിയത് 60 ലക്ഷം രൂപ. പുനര്‍ നിയമനം നേടിയതു മുതല്‍ സുപ്രീംകോടതി പുറത്താക്കുന്നതുവരെയുളള കണക്കാണിത്.
ഇതിനുപുറമേ ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്നതിന് 33 ലക്ഷം രൂപയും യൂണിവേഴ്സിറ്റി ചെലവാക്കി. 2021 നവംമ്പറിലായിരുന്നു ഗോപിനാഥ് രവീന്ദ്രനെ വിസിയാക്കിയത്. നടപടി വീഴ്ച ചൂണ്ടിക്കാട്ടി 2023 ഒക്ടോബറില്‍ സുപ്രീംകോടതി അദ്ദേഹത്തെ നീക്കി. 23 മാസത്തെ സര്‍വ്വീസ് കാലയളവില്‍ അവസാനത്തെ ഒരു മാസത്തെ ശമ്പളമൊഴികെ 59.7ലക്ഷം രൂപ സര്‍വ്വകലാശാല നല്കി. ശമ്പളത്തുക തിരിച്ചടയ്ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: