മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി വിജയവുമായി ഇന്ത്യയുടെ സുമിത് നഗാല്‍. ലോക 27-ാം നമ്പര്‍ താരം കസാഖിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക്കിനെയാണ് സുമിത് നഗാല്‍ പരാജയപ്പെടുത്തിയത്.
ആദ്യ രണ്ട് സെറ്റുകളില്‍ എതിരാളിയെ അനായാസം മറികടന്ന നഗാലിന് മൂന്നാം റൗണ്ടില്‍ ബബ്ലിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ വെല്ലുവിളിയെ നഗാല്‍ അതിജീവിച്ചു. സ്‌കോര്‍ 6-4, 6-2, 7-6.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തില്‍ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം സീഡ് ചെയ്യപ്പെട്ട താരത്തെ തോല്‍പ്പിക്കുന്നത്. മുമ്പ് രമേശ് കൃഷ്ണന്‍ 1983, 1984, 1987, 1988, 1989 വര്‍ഷങ്ങളില്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. 1989-ല്‍ രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാറ്റ്സ് വിലാന്‍ഡറെ രമേശ് കൃഷ്ണന്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.
വിജയ് അമൃതരാജ്, ലിയാണ്ടര്‍ പേസ്, സോംദേവ് ദേവ് വര്‍മ്മന്‍ എന്നിവരാണ് മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: