ഭഗവാനെ ഞാന്‍ വിചലിതനാവുന്നല്ലോ, എന്തു ചെയ്യും? (കൃഷ്ണാര്‍ജുനസംവാദം)
നീ വിവേകബുദ്ധിയോടെ, കര്‍മ്മങ്ങളെല്ലാം എന്നില്‍ സമര്‍പ്പിച്ച്, സ്വന്തം മനസ്സിനെ സര്‍വ്വാത്മാവായ എന്നില്‍ ഉറപ്പിച്ച്, ലൗകിക കാമനകളുപേക്ഷിച്ച്, മമത്വം വെടിഞ്ഞ്, മനസ്താപം കളഞ്ഞ് യുദ്ധം (കര്‍ത്തവ്യ കര്‍മ്മം) ചെയ്യൂ.
സമ്പൂര്‍ണ്ണ കര്‍ത്തവ്യ കര്‍മ്മങ്ങളും അങ്ങേയ്ക്കു സമര്പ്പിച്ചാലെന്തു സംഭവിക്കും?
ഏതൊരുത്തരാണോ ദുസ്തര്‍ക്കം പറയാതെയും ശ്രദ്ധയോടും എന്റെ ഈ വാക്കുകള്‍ അനുഷ്ഠാനത്തില്‍ വരുത്തുന്നത്, അവര്‍ കര്‍മ്മബന്ധങ്ങളില്‍ നിന്നെല്ലാം മുക്തരായിത്തീരുന്നു.
അപ്പോള്‍ അങ്ങയുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കാത്തവര്‍ക്ക് എന്തു സംഭവിക്കും?
ഏതൊരുത്തരാണോ എന്റെ ഈ അഭിപ്രായത്തില്‍ ദോഷം ദര്‍ശിച്ച് അനുസരിക്കാതിരിക്കുന്നത്, ആ മുഢന്മാര് എല്ലാ ജ്ഞാനവിഷയങ്ങളിലും വിമൂഢരും നാശമടഞ്ഞവരുമാണെന്ന് അറിയുക.
അങ്ങയുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കാത്തവര്‍ക്ക് എന്തുകൊണ്ടാണ് പതനമുണ്ടാകുന്നത്?
എല്ലാ ജീവികളും അവരവരുടെ പ്രകൃതിയെത്തന്നെ അനുസരിക്കുന്നു; ജ്ഞാനിയും തന്റെ രാഗദ്വേഷ രഹിതമായ ശുദ്ധസ്വഭാവത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ ഈ മനുഷ്യര്‍ രാഗ ദ്വേഷ യുക്തമായ ഭൂഷിത സ്വഭാവത്തിനനുസരിച്ചാണ് കര്‍മ്മം ചെയ്യുന്നത്. അതുകൊണ്ട് ശാസ്ത്രമര്യാദ അനുസരിച്ചുള്ള കര്‍മ്മം ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. ബലാത്കാരേണ നിയന്ത്രണം ചെയ്തതു കൊണ്ട് പ്രയോജനവുമില്ലല്ലോ. ഇങ്ങനെ അവരുടെ ദൂഷിത സ്വഭാവത്തിനനുസരിച്ചാകയാല് അവരുടെ പതനം സംഭവിക്കുന്നു.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: