തിരുവനന്തപുരം: ഗായിക കെ.എസ്. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മലയാളത്തിന്റെ വാനമ്പാടിക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദേഹം വ്യക്തമാക്കി.
രാമനാമം ജപിക്കണം, വിളക്കുകൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹിത ഗായികയ്ക്ക് നേരെ ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചിത്ര സ്വന്തം വിശ്വാസവും ആചാരവും മുറുകെപ്പിടിച്ചു മുന്നോട്ടുപേകുക തന്നെ വേണം. ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്നുള്ള കാലമൊക്കെ കഴിഞ്ഞുപോയി എന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: