അയോദ്ധ്യയിലാര്ക്കാണ് രാമനു വേണ്ടി പൊരുതാതിരിക്കാനാവുക? എത്രയോ കാലത്തെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായാണ് അച്ഛന് ജീവന് ബലിയര്‍പ്പിച്ചത്. ഇന്ന് സന്തോഷമുണ്ട്, ഞങ്ങള്‍ ജീവിതത്തില്‍ യാതനകള്‍ അനുഭവിച്ചു എന്നത് സത്യമാണ്. എന്നാല്‍ എത്രയോ തലമുറകള്‍ രാമമന്ദിരനിര്മാണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു. ജീവന് ബലിയര്‍പ്പിച്ചു. അവരെക്കുറിച്ചോര്ത്താല് നമ്മുടെ എല്ലാ പ്രശ്നങ്ങളും നിസാരങ്ങളല്ലേ…. 1990ലെ കര്‍സേവയില്‍ പങ്കെടുത്ത് ബലിദാനിയായ അയോദ്ധ്യാനിവാസി വാസുദേവ് ഗുപ്തയുടെ മകള്‍ സീമയുടെ വാക്കുകള്‍.
അയോദ്ധ്യയില്‍ മധുരപലഹാരക്കട നടത്തുകയായിരുന്നു വാസുദേവ്. പ്രതീകാത്മക കര്‍സേവയുടെ വിജയത്തിന് ശേഷം മടങ്ങിവരുന്നതിനിടെയാണ് വാസുദേവ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ആഹ്വാനമനുസരിച്ച് ഒക്ടോബര്‍ 30ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാമഭക്തര്‍ കര്‍സേവയ്ക്കായി അയോദ്ധ്യയിലെത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് വാസുദേവ് ഒരു കൂട്ടം കര്‍സേവകര്‍ക്കൊപ്പമാണ് തര്‍ക്കമന്ദിരത്തിലേക്ക് നീങ്ങിയത്.
അച്ഛന്റെ ബലിദാനത്തിനു ശേഷവും രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തില്‍ അമ്മ സജീവമായിരുന്നു. അടുത്തിടെയാണ് അമ്മ വിട്ടുപോയത്. അവരുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. അത് കാണാനാവുക എന്നത് വലിയ ഭാഗ്യമാണ്, വാസുദേവിന്റെ മകന് സന്ദീപ് ഗുപ്ത പറയുന്നു.
ബിരുദധാരിയായ സീമ ഗുപ്ത അയോധ്യയിലെ നയാ ഘട്ടില്‍ ഒരു വസ്ത്രക്കട നടത്തുകയായിരുന്നു, അത് പുനര്‍വികസന പദ്ധതിക്കിടെ പൊളിച്ചു. സന്ദീപ് ഗുപ്ത നിലവില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ലോക്കര്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: