തൃശൂര്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സ്വര്‍ണതളിക സമ്മാനിക്കാനൊരുങ്ങി നടന്‍ സുരേഷ് ഗോപി.സ്വര്‍ണ കരവിരുതില്‍ വിദഗ്ധന്‍ അനു അനന്തന്‍ ആണ് സ്വര്‍ണ തളിക നിര്‍മ്മിച്ചത്.
തളിക നരേന്ദ്രമോദിക്ക് സമ്മാനിക്കുന്നതിന് മുന്നോടിയായി എസ് പി ജി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
വൈകിട്ട് ആറരയ്‌ക്ക് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്തെത്തും. തുടര്‍ന്ന് കെ പി സി സി ജംഗ്ഷനിലെത്തി റോഡ് ഷോ നടത്തും. രാത്രി ഏഴ് മണിക്കും എട്ടിനും ഇടയ്‌ക്കാണ് റോഡ് ഷോ . കെ പി സി സി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഹോസ്പിറ്റല്‍ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസില്‍ എത്തുന്ന രീതിയിലാണ് ഒരു കിലോമീറ്റര്‍ റോഡ് ഷോ.
പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങുന്നത്. ബുധനാഴ്ച രാവിലെ ഗുരൂവായൂര്‍ക്ക് പോകും.സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം നടത്തും.പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ മടങ്ങിയെത്തി മറ്റു രണ്ട് പരിപാടികളില്‍ കൂടി സംബന്ധിച്ച ശേഷം ന്യൂദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: