മുംബൈ : യാത്രക്കാര്‍ റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവള അധികൃതര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. യാത്രക്കാര്‍ക്ക് അടിയന്തിര സാഹചര്യം ഒരുക്കിനല്കാനാകാത്തതിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്‍ഡിഗോ ഗോവ- ദല്‍ഹി 6ഇ2195 വിമാനം മുംബൈയിലേക്ക് തിരിച്ചു വിടുകയായിരുന്നു. അടിയന്തിര സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി വേണ്ട സാഹചര്യം ഒരുക്കി നല്‍കിയില്ലെന്നാണ് ആരോപണം. വിഷയത്തില്‍ തിങ്കളാഴ്ച രാത്രി വൈകിയും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാപ്പ് പറയുകയും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗീക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു,
passengers of IndiGo Goa-Delhi who after 12 hours delayed flight got diverted to Mumbai having dinner just next to indigo plane pic.twitter.com/jGL3N82LNS
— JΛYΣƧΉ (@baldwhiner) January 15, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: