ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചതില്‍ ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാകരമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും പ്രാര്‍ത്ഥനയോടെ ഇരിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമായിരുന്നു ചിത്ര പറഞ്ഞിരുന്നത്. അതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി എത്തിയത്.
കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ഭരിക്കുന്ന സ്ഥലങ്ങളില്‍ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ചിത്രയ്‌ക്കെതിരായി സൈബര്‍ ആക്രമണങ്ങള്‍ ലജ്ജാകരമാണെന്നും ഖുശ്ബു പറഞ്ഞു.
അതേസമയം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: