ഗൊഹാന (ഹരിയാന): ശ്രീരാമക്ഷേത്ര നിര്‍മാണത്തിനായുള്ള മഹാനിധി സമര്‍പ്പണയജ്ഞത്തിന് തുടക്കം കുറിച്ച വാല്മീകി ആശ്രമത്തില്‍ അക്ഷതവുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭഗവാന്‍ ശ്രീരാമന്റെ കഥ പ്രപഞ്ചത്തിന് പകര്‍ന്നത് വാല്‍മീകി മഹര്‍ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.
രാമന്‍ സമരസതയുടെ നായകനാണ്. കൊട്ടാരത്തില്‍ ജനിക്കുകയും കൗമാരവും യൗവനവും കാനനത്തില്‍ കഴിയുകയും ചെയ്ത ശ്രീരാമന്‍ എല്ലാ സമൂഹത്തിന്റെയും മാതൃകയാണ്. സൗഹാര്‍ദ്ദത്തിന്റെ രാമദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആശ്രമത്തില്‍ വിവിധ സമ്പ്രദായങ്ങളിലും ജാതിവിഭാഗങ്ങളിലും പെട്ട പ്രതിനിധികളോട് സര്‍സംഘചാലക് പറഞ്ഞു. ആശ്രമത്തിലെ സമാധിപീഠങ്ങളിലും മഹര്‍ഷി വാല്മീകിയുടെ പ്രതിമയിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
പ്രാണപ്രതിഷ്ഠാ ദിവസത്തില്‍ ആശ്രമത്തില്‍ ദീപാരതി ചെയ്യുമെന്ന് സംന്യാസിമാര്‍ സര്‍സംഘചാലകനെ അറിയിച്ചു. മന്‍ഷാ മഹാരാജ്, രമേഷ് വികല്‍ മഹാരാജ്, രവിഷാ മഹാരാജ്, ഗുരുചരണ്‍ സ്വാമി, സന്‍വാരി മയ്യ, ഡോ. ബുദ്ധ പ്രതാപ് മഹാരാജ്, ദിവ്യാനന്ദ് പുരി മഹാരാജ് രാജേന്ദ്ര ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: