തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. അവഗണിക്കുകയാണെന്ന് ആരോപിച്ച് ദല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ ഒരുക്കവുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ഫെബ്രുവരി എട്ടിന് ജന്തര്‍ മന്ദറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ സമരം നടത്താനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. രാവിലെ 11ന് കേരള ഹൗസില്‍ നിന്നുമാണ് ജന്തര്‍ മന്ദിറിലേക്ക് പ്രതിഷേധ സമരം നടത്തുന്നത്. നടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്തിന്റെ ഫണ്ടുകള്‍ കേന്ദ്രം തടഞ്ഞുവെക്കുന്നത് മൂലം കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. ഇതിനായി വീടുകള്‍തോറും കയറി ഇറങ്ങി പ്രചാരണം നടത്തും. പ്രതിഷേധത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങി എല്ലാവരേയും പങ്കെടുപ്പിക്കും.
ദല്‍ഹിയില്‍ പ്രതിഷേധ സമരം നടത്തുന്നതിനോടൊപ്പം തന്നെ ബുത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി പ്രചാരണം നടത്തും. സമരത്തിനായി ഇന്‍ഡി മുന്നണിയിലെ കക്ഷി നേതാക്കളേ ക്ഷണിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരേയും പ്രതിഷേധ സമരത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന് അറിയിച്ചു.
കേരളത്തിനുള്ള കേന്ദ്ര വിഹിതം എല്ലാം നല്‍കിയതായി ധനമന്ത്രി നിര്‍മല സീതാരാമന് അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ അറിയിക്കുകയും, അതിന്റെ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നിരുന്നാലും കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: