ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് നീതി ആയോഗ് റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 24.82 കോടി ആളുകളാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറിയത്.
2013-14ൽ 29.17 ശതമാനമായിരുന്ന ദാരിദ്ര്യത്തിന്റെ അനുപാതം 2022-23-ൽ 11.28 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും അധികം കുറഞ്ഞിരിക്കുന്നത്. 5.94 കോടി ജനങ്ങളാണ് ഉത്തർപ്രദേശിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്. ബിഹാറിൽ 3.77 കോടിയും മധ്യപ്രദേശിൽ 2.30 കോടിയും രേഖപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ബഹുമുഖ ദാരിദ്ര്യം അളക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: