തൃശൂർ: കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിന് സമീപം പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞു മൂന്ന് പേർക്ക് ദാരുണാന്ത്യം. പുത്തൻചിറ സ്വദേശി ടിറ്റോ, കുഴിക്കാട്ടുശ്ശേരി സ്വദേശി ശ്യാം, ജോർജ് എന്നിവരാണ് മരിച്ചത്. മൂവരും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
ഇന്ന് പുലർച്ചെയോടെയാണ് കാറിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്താണ് അപകടം നടന്നത്. റോഡിനോട് ചേർന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്ക് കാർ മറിയുകയായിരുന്നു. അഗ്നിരക്ഷാ സേനയും പോലീസും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയെങ്കിലും കുളത്തിന് ആഴം കൂടുതലായതിനാൽ തിരച്ചിൽ തുടരാനായില്ല.
ചാലക്കുടിയിൽ നിന്ന് സ്കൂബ സംഘമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വീതി കുറഞ്ഞ റോഡിന്റെ കൈവരി തകർത്താണ് കാർ പാറമടക്കുളത്തിലേക്ക് മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: