കോട്ടയം: ഹൃദയ പരിവര്‍ത്തനം കൊണ്ടുവരുന്ന സംഘടനയാണ് സേവാഭാരതിയെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.ആര്. വന്നിയരാജന്‍. കോട്ടയം മെഡിക്കല്‍ കോളജിന് സമീപം സേവാഭാരതി നിര്‍മിച്ച ശബരി ഗിരീശ സേവാനിലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സേവാസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ജാതിയും മതവും നോക്കിയല്ല സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍. വൈവിധ്യങ്ങള്‍ക്കിടയിലും എല്ലാവരേയും ഒരേപോലെ ദര്‍ശിക്കുന്ന സംഘടനയാണ് സേവാഭാരതി. ദരിദ്രനേയും ദു:ഖിതനേയും എല്ലാം ഈശ്വരനായി കണ്ട സ്വാമി വിവേകാനന്ദന്റെ പാതയാണ് സേവാഭാരതി പിന്തുടരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളാണ് സംഘടനയെ വഴി നടത്തുന്നത്. ജീവ സേവ ജനാര്‍ദ്ദന സേവയാണെന്നും വന്നിയരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: