മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന് തകര്‍ക്കുന്നതിടെയുണ്ടായ തീപ്പിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിഷ്ണുനഗറിലെ ദേശസാല്‍കൃത ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.
ഗ്യാസ് കട്ടറില്നിന്നുള്ള കനത്ത ചൂടില്‍ എടിഎം മെഷീന് തീപ്പിടിക്കുകയായിരുന്നു. 21,11,800 രൂപ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു.
2023 ഡിസംബറില്‍ ബെംഗളൂരുവിലെ നെലമംഗലയിലും 2020ല്‍ തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയില്‍ രാസിപുരത്തും സമാനരീതിയില്‍ മോഷണശ്രമം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: