മുംബൈ: കഴിഞ്ഞ വർഷം വരെ ബൈജൂസ് എന്ന വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന ടെക് സ്ഥാപനത്തിന്റെ ഉടമയായ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 30,600 കോടി രൂപയായിരുന്നു. എന്നാൽ പ്രതിസന്ധികള്‍ ഒന്നിനും പുറകെ ഒന്നായി ഉലച്ചപ്പോള്‍ ആ ആസ്തി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 833 കോടി രൂപ മാത്രം.
വളരെ അടുത്ത കാലം വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ബൈജൂസ് എല്ലാവരുടേയും അഭിമാനമായിരുന്നു. ബൈജു രവിന്ദ്രൻ എന്ന മലയാളി യുവാവ് പെട്ടെന്നാണ് ആഗോള ശ്രദ്ധ നേടിയത്.
2022ല്‍ ബൈജൂസിന്റെ വിപണിമൂല്യം 2022-ൽ 22 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1,83,000 കോടി രൂപ) ആയിരുന്നു എന്നോര്‍ക്കുമ്പോഴാണ് രണ്ടു വര്‍ഷത്തില്‍ ബൈജൂസ് എവിടെ നില്‍ക്കുന്നു എന്ന ദുരന്തം മനസ്സിലാക്കാനാവുക.
ബ്ലാക്ക് റോക്ക് വിലയിരുത്തല്‍ പ്രകാരം ബൈജൂസിന്റെ മൂല്യം 8290 കോടി രൂപ മാത്രം
എഡ്‌ടെക് സ്ഥാപനത്തിൽ ഒരു ശതമാനത്തിൽ താഴെ ഓഹരിയുള്ള അസറ്റ് മാനേജ്മെന്‍റ് കമ്പനി ബ്ലാക്ക് റോക്കും അടുത്തിടെ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിരുന്നു. നേരത്തെ ബ്ലാക്ക് റോക്ക് തന്നെ ബൈജൂസിന് കണക്കാക്കിയിരുന്ന മൂല്യം 1,83,000 കോടി രൂപആ യിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ മൂല്യം വെറും ഒരു ബില്യൺ ഡോളർ (8,290 കോടി രൂപ) മാത്രമാണെന്നാണ് ബ്ലാക് റോക്ക് കണക്കാക്കുന്നത്.
ബ്ലാക്ക്റോക്ക് ഇപ്പോള്‍ ഒരു ബൈജൂസ് ഓഹരിക്ക് 209.6 ഡോളർ മൂല്യമേ കണക്കാക്കുന്നുള്ളൂ. നേരത്തെ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ ഒരു ഓഹരിക്ക് 4,660 ഡോളർ എന്ന നിലയ്‌ക്കാണ് മൂല്യം കണക്കാക്കിയിരുന്നത്.
ബൈജൂസ് എന്ന ദുരന്ത കഥ
2011-ൽ ബൈജു രവീന്ദ്രനും, ഭാര്യ ദിവ്യയും ചേർന്ന് തുടങ്ങിയ ബൈജൂസ് അതിവേഗമാണ് വളര്‍ന്നത്. പത്ത് വര്‍ഷം പിന്നിട്ട് 2022ല്‍ എത്തിയപ്പോഴേക്കും സ്ഥാപനത്തിന്റെ ആസ്തി 1.83 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2024ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്.
2023 ഡിസംബറിൽ, ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി രവീന്ദ്രൻ ബെംഗളൂരുവിലെ വീട് വില്‍ക്കേണ്ടി വന്നു. കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് പണയം വെച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും അധികമാണ്. ചില കമ്പനികളെ ഏറ്റെടുത്തതില്‍ വന്ന പോരായ്മകളും അമിതമായ ധൂര്‍ത്തും കുട്ടികള്‍ക്ക് നല‍്കുന്ന കോച്ചിങ്ങില്‍ തുടക്കത്തിൽ നിലനിർത്തിയ ഗുണനിലവാരം നിലനിര്‍ത്താല്‍ കഴിയാതെ പോയതും കടുത്ത മത്സരവുമാണ് ബൈജൂസിനെ തളർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: