കൊച്ചി: ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ അയോദ്ധ്യ: ഒരു ഐതിഹാസിക ബഹുജനസമരത്തിന്റെ ചരിത്രഗാഥ എന്ന പുസ്തകം കുരുക്ഷേത്ര പ്രകാശന് പുറത്തിറക്കുന്നു.
സ്വാതന്ത്ര്യത്തിനുമുമ്പുള്ള രാമജന്മഭൂമിസമരങ്ങള്, സ്വാതന്ത്ര്യത്തിനുശേഷം നടന്നവ, കെ.കെ.നായര്‍ എന്ന മലയാളിയുടെ ഇടപെടലുകള്‍, അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ.അദ്വാനി, സ്വാമി ചിന്മയാനന്ദ എന്നിവരുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍, അന്നത്തെ സഭാരേഖകള്‍, ഡോ.ബി.ബി. ലാല്‍, വി.എസ്. നയ്പാള്‍, ഡോ.എ.ആര്. ഖാന്, ഡോ.എസ്.പി. ഗുപ്ത, ഡോ. എം.ജി.എസ.് നാരായണന്, കെ.കെ. മുഹമ്മദ് എന്നിവരുടെ ചരിത്രാവലോകനങ്ങള്‍, സമരനായകന് അശോക് സിംഘല്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടുകള്‍, പാലംപൂരിലേതടക്കമുള്ള രാഷ്ട്രീയ പ്രമേയങ്ങള്‍, രാജ്യത്തെയാകെ സമരത്തിനൊരുക്കിയെടുത്ത ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവയുടെ മാതൃകകള്‍, പി. പരമേശ്വരന്, കെ.രാമന്‍പിള്ള എന്നിവരുടെ ലേഖനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ള നാനൂറ് പേജുള്ള പുസ്തകമാണ് പുറത്തിറങ്ങുന്നത്.
550 രൂപയാണ് മുഖവില. 350 രൂപയ്ക്ക് പ്രീ പബ്ലിക്കേഷനില്‍ ലഭിക്കും. തപാലില്‍ കിട്ടാന്‍ 400. കൂടുതല്‍ വിവരങ്ങള്‍ക്ക് 99952 14441
പ്രതികരിക്കാൻ ഇവിടെ എഴുതുക: