ന്യൂഡല്‍ഹി: മാലദ്വീപില്‍ സിനിമകള്‍ ഷൂട്ട് ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരോട് സിനി വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ തങ്ങളുടെ ദ്വീപുകളില്‍നിന്ന് പിന്‍വലിക്കണമെന്ന് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച പ്രധാനമന്ത്രിക്കെതിരെ ചില മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാലദ്വീപ് ബഹിഷ്ക്കരണം തുടരുകയാണ്. ആയതിനാല്‍ അവധി ആഘോഷിക്കുന്നതിനായി ആരും മാലദ്വീപിലേക്ക് പോകരുതെന്നും സുരേഷ് ശ്യാംലാല്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയോടെയാണ് പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യവും മാലദ്വീപ് സന്ദര്‍ശിക്കുന്നതിനെതിരെയും സിസിനിമാതാരങ്ങളും കായികതാരങ്ങളും രംഗത്തെത്തിയിരുന്നു. സിനിമാമേഖലയിലുള്ളവര്‍ മാലദ്വീപ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വരുന്നവരുടെ എണ്ണം കൂടിക്കൂടിവരികയാണ്.
#WATCH | Maharashtra | President of All Indian Cine Workers Association (AICWA), Suresh Shyamlal says, "Maldives government has asked the Indian government to withdraw the Indian Army from their islands by March 15. Some days ago, some Maldives ministers had used wrong words… pic.twitter.com/UUAoFY5oSE
— ANI (@ANI) January 15, 2024
കഴിഞ്ഞദിവസം മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയെന്ന് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന. പകരം ലക്ഷദ്വീപിലേയ്ക്ക് പോകുമെന്നും പറഞ്ഞു. ഈ മാസം 17ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകാന്‍ ഇരുന്നതാണ്. ബിഗ് ബോസിലും നാ സാമി രംഗ എന്ന സിനിമയിലുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു. പക്ഷേ ടിക്കറ്റ് റദ്ദാക്കി. അടുത്തയാഴ്ച ലക്ഷദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ഭാരതത്തിന്റെ സൈനികരെ ദ്വീപില്‍ നിന്ന് പുറത്താക്കും എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് മുഹമ്മദ് മുയ്സു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. അധികാരത്തിലേറ്റന്നാള് മുതല്‍ പ്രകോപനപരമായ വാക്ധോരണികള് പുറപ്പെടുവിക്കുന്നുണ്ട്. അവസാനമായി കഴിഞ്ഞദിവസം മാലദ്വീപിലെ ഭാരതത്തിന്റെ സൈനിക സാന്നിധ്യം മാര്‍ച്ച് 15ന് മുമ്പായി അവസാനിപ്പിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ മുയ്സു ഭാരതത്തിനെതിരായ പ്രസ്താവനകള്‍ തുടരുകയാണ്. എന്നാല്‍ ഇതിനിടെയാണ് മാലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മുയ്സുവിനെ നേരിടേണ്ടി വന്നത്.
ഭാരതത്തിന്റെ 77 സൈനികരാണ് മാലദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ഹെലികോപ്ടറുകള്‍ ഭാരതം മാലദ്വീപിന് സൗജന്യമായി നല്‍കിയിരുന്നു. ആദ്യ ഹെലികോപ്ടറിന്റെ ചുമതലയില്‍24 സൈനികരും രണ്ടാമത്തെ ഹെലികോപ്ടറിന്റെ
ചുമതലയില്‍ 26 സൈനികരുമാണുള്ളത്. ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റിന്റെ ചുമതലയ്ക്കായി 25 പേരും അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് സൈനികരും മാലദ്വീപിലുണ്ട്. സൈനിക സാന്നിധ്യം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും ഉന്നതതല സമിതി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: