Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

സംഘപഥത്തിലൂടെ

പി. നാരായണന്‍ by പി. നാരായണന്‍
Jan 15, 2024, 05:41 pm IST
in Varadyam
1. ആര്‍ എസ് എസ് മുന്‍ സര്‍കാര്യവാഹും കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സ്ഥാപകനുമായ ഏകനാഥ റാനഡെ, ദീന്‍ദയാല്‍ ഉപാധ്യായ, ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ കെ. ആര്‍. മല്‍ക്കാനി, എ. ബി. വാജ്‌പേയി എന്നിവര്‍ (ഇടത് നിന്ന് വലത്തേക്ക്). 2 ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍

1. ആര്‍ എസ് എസ് മുന്‍ സര്‍കാര്യവാഹും കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സ്ഥാപകനുമായ ഏകനാഥ റാനഡെ, ദീന്‍ദയാല്‍ ഉപാധ്യായ, ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ കെ. ആര്‍. മല്‍ക്കാനി, എ. ബി. വാജ്‌പേയി എന്നിവര്‍ (ഇടത് നിന്ന് വലത്തേക്ക്). 2 ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍

അഭിഷേക് ചൗധരി എഴുതിയ വാജ്പേയി എന്ന ജീവചരിത്ര ഗ്രന്ഥം വായിച്ചു തീര്‍ന്നപ്പോള്‍ അതാകട്ടെ ഇക്കുറി സംഘപഥത്തിന്റെ വിഷയം എന്ന ആശയം മനസിലുദിച്ചു. ഭാരതത്തിലെ ഏറ്റവും മുന്‍നിര നേതാക്കന്‍മാരില്‍പ്പെടുന്ന ആളായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി എന്ന് ആരാധകരും അനുകൂലികളും എതിരാളികളും സമ്മതിക്കാതിരിക്കില്ല. 1957 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ പൊതു ജീവിത രംഗത്തെ മിന്നുന്ന നക്ഷത്രമായി അദ്ദേഹം ശോഭിച്ചു. വാസനാസമ്പന്നനായ കവി, നിഷ്ഠാവാനായ സംഘകാര്യകര്‍ത്താവ്, ദൂരദര്‍ശിയായ രാജ്യനീതിജ്ഞന്‍ എന്നീ നിലയിലെല്ലാം അന്നു മുതല്‍ അദ്ദേഹം വിളങ്ങി നിന്നു.

1957 ല്‍ വിദ്യാഭ്യാസം കഴിഞ്ഞ് സംഘപ്രചാരകനായ അവസരത്തിലാണ് ഉത്തര്‍പ്രദേശുകാരനായ വാജ്‌പേയി എന്ന യുവ സ്വയംസേവകന്റെ കവിതകളുടെ പാരായണം ഞാന്‍ ചില മുതിര്‍ന്ന സ്വയംസേവകരില്‍ നിന്ന് കേട്ടത്. അതിനിടെ ഒരു സംഘശിബിരത്തില്‍ ‘ഹിന്ദു ദേഹം ഹിന്ദു മനസ് അണു അണു തോറും ഹിന്ദു ഞാന്‍’ എന്നാരംഭിക്കുന്ന ഒരു പാരായണം കേള്‍ക്കാന്‍ സാധിച്ചു. അത് വാജ്പേയിയുടെ കവിതയുടെ അനുകരണമാണെന്ന് ചിലര്‍ പറയുന്നത് കേട്ടു. സംഘശിക്ഷാ വര്‍ഗ്ഗില്‍ 1956 ല്‍ മദിരാശിയില്‍ പോയപ്പോള്‍ ‘ഹിന്ദു തനമന ഹിന്ദു ജീവന് രഗ് രഗ് ഹിന്ദു മേരാ പരിചയ്’ എന്നു തുടങ്ങുന്ന പാരായണം ആദ്യമായി കേട്ടു. അവസാനം വരെ ശ്വാസം പിടിച്ചുകൊണ്ടാണത് കേട്ടത്. അത് വാജ്‌പേയിയുടെതാണെന്നും മനസിലായി. കണ്ണൂരില്‍ പ്രചാരകനായിരുന്ന വി. പി. ജനാര്‍ദ്ദനനൊപ്പം വാജ്പേയി തൃതീയ വര്‍ഷത്തിനുണ്ടായിരുന്നുവെന്നും ഒരു സന്ധ്യയ്‌ക്ക് അദ്ദേഹം അത് ചൊല്ലിക്കേട്ടുവെന്നും പറഞ്ഞു. പൂര്‍ണമായ വികാരവായ്‌പോടെ സുദര്‍ശന്‍ജി അത് ചൊല്ലുന്നതും ഒരിക്കലല്ല പലപ്പോഴും കേള്‍ക്കാന്‍ അവസരമുണ്ടായി.

അതിനിടെ 1958 ല്‍ കണ്ണൂരില്‍ പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ഉണ്ടായി. അപ്പോഴേക്കും വാജ്‌പേയി ലോകസഭാംഗമായി. ഭാരതീയ ജനസംഘത്തിന്റെ നാല് ദേശീയ കാര്യദര്‍ശിമാരില്‍ ഒരാളായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പരമേശ്വര്‍ജി കേരള സംഘടന കാര്യദര്‍ശിയായും നിയോഗിക്കപ്പെട്ടു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്നുവന്ന വിമോചന സമരം സംസ്ഥാനത്തെയാകെ സ്തംഭിപ്പിച്ച മട്ടിലാക്കി. ഇവിടുത്തെ സ്ഥിതിയെപ്പറ്റി പഠനം നടത്താന്‍ ജനസംഘത്തിന്റെ കേന്ദ്ര നേതൃത്വം അടല്‍ജിയെ നിയോഗിച്ചു. പരമേശ്വര്‍ജിയാണ് സംസ്ഥാനമൊട്ടാകെ അദ്ദേഹത്തെ അനുഗമിച്ചത്. തിരുവനന്തപുരത്തും കോട്ടയത്തും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. മലയാള മനോരമ പത്രാധിപര്‍ കെ. സി. മാമന്‍ മാപ്പിളയാണ് അവിടെ യോഗം സംഘടിപ്പിച്ചതത്രെ.

പ്രക്ഷോഭത്തിന്റെ ഫലമായി ഭൂരിപക്ഷം നഷ്ടപ്പെടാത്ത സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനെ എതിര്‍ത്ത രണ്ട് ദേശീയ നേതാക്കള്‍ ഉണ്ടായിരുന്നു. അത് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ദോഷകരമാകുമെന്ന് വിനായക ദാമോദര സാവര്‍ക്കറും, ഭരണഘടനാ വിരുദ്ധമാകയാല്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന ഗുരുജി ഗോള്‍വല്‍ക്കറും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും അത് പറയാന്‍ തയ്യാറല്ല. കണ്ണൂരില്‍ പ്രചാരകനായിരിക്കെ ഞാന്‍ പാഞ്ചജന്യ വാരികയുടെ വരിക്കാരനായി. അവിടുത്തെ ഒരനുഭാവിയുടെ സൗജന്യമായിരുന്നു അത്. അതിന്റെ 1957 ലെ ഗുരുപൂജ പതിപ്പില്‍ വന്ന ഒരു കവിത ശ്രദ്ധിച്ചു. ഗുരുപൂജ ചെയ്യാന്‍ ഒരുങ്ങുന്ന സ്വയംസേവകന്റെ മനോഭാവമാണ് വിഷയം

ജാഗ് ഉഷാ കെ പ്രഥമ് പ്രഹര് മേം
പ്രാദര്‍വിധി സെ നിവൃത്ത് ഹോക്കര്‍
ശീതള ജല മേം നിര്‍മ്മല് കര്‍ തന്
ജഗദീശ്വര്‍ കാ ധ്യാന്‍ ലഗാ കുച്ഛ്
ചലാ ഖീഞ്ചാ സാ മന്ത്ര് മുക്ത് സാ
ചപല് ചരണ് കോ ത്വരിത ഉഠാ താ

ഇങ്ങനെ അയാളുടെ ചലനത്തെയും മനോനിലയെയും വിവരിക്കുന്ന വാക്കുകള്‍ അതിമനോഹരവും ഹൃദയസ്പര്‍ശിയുമായി കോര്‍ത്തിണക്കുന്നതായിരുന്നു കവിത. അവസാനം അടല്‍ എന്ന് ചേര്‍ത്തത് കൊണ്ട് അതാരാണ് രചിച്ചതെന്ന് തിരിഞ്ഞു.

1967 ല്‍ എനിക്ക് ജനസംഘത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ട ശേഷം അദ്ദേഹത്തെ അടുത്തറിയാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായി. കേരള സന്ദര്‍ശന വേളകളിലെല്ലാം തന്നെ പരിഭാഷകനായി അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. ആതിഥേയ സ്ഥലത്ത് സൗകര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നവരോട് എന്നെപ്പോലെ കൂടെയുള്ളവര്‍ക്ക് ചെയ്യുന്ന ഏര്‍പ്പാടുകള്‍ അദ്ദേഹം അന്വേഷിച്ചറിയുമായിരുന്നു. വയനാട് സന്ദര്‍ശനത്തില്‍ മുട്ടില്‍ മെഡിക്കല്‍ മിഷന്‍ സന്ദര്‍ശിച്ചതിന്റെ ആഹ്ലാദം യാത്രയില്‍ മുഴുവനുമുണ്ടായിരുന്നു. അവിടുത്തെ ഡോ. സച്ച്‌ദേവിന്റെ കാര്യം പ്രത്യേകം പറയുമായിരുന്നു. വയനാട്ടിലെ ആദിവാസി ഗോത്രത്തിന്റെ പള്ളിയറ വനം സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ജില്ലാ കളക്ടറും പോലീസ് മേധാവിയും അതില്‍ പങ്ക് ചേര്‍ന്നു. ഗോത്ര വര്‍ഗകുട്ടികള്‍ക്കായി നടത്തുന്ന വനവാസി വികാസ കേന്ദ്രത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ ഓരോ കുട്ടിയെയും പരിചയപ്പെട്ട് സമ്മാനം നല്‍കി.

ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്നാരംഭിച്ച കാര്‍യാത്രയില്‍ ഷോര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനിലേക്ക് മാറേണ്ടിയിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉത്കണ്ഠയോടെ കാത്തിരുന്നു മടുത്തു. വിശ്രമമുറിയില്‍ ചെന്ന് അല്‍പാഹാരം കഴിച്ച് ഒന്നു കണ്ണടച്ചപ്പോഴേക്കും വണ്ടിയെത്തി. ഒരു മണിക്കൂറേ ഉറങ്ങാനുള്ളൂ. അപ്പോഴേക്കും കോഴിക്കോടെത്തും. കോഴിക്കോട്ട് നേരെ ഹോട്ടല്‍ അളകാപുരിയിലെത്തി. ഒരു കോട്ടേജില്‍ സ്ഥലം ഒരുക്കിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് ചായക്ക് ചിലരെ ക്ഷണിച്ചിട്ടുണ്ട്. അതിനു മുമ്പ് പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തീകരിക്കണമല്ലോ. എല്ലാം കഴിഞ്ഞ് പത്രവായനയും തലേന്ന് നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തെപ്പറ്റി പത്രക്കാരോട് പറയാനുള്ളത് തയ്യാറാക്കുകയും കഴിഞ്ഞ് അടുത്ത പരിപാടിയിലേക്ക് പുറപ്പെട്ടു.

അഭിഷേക് ചൗധരിയുടെ പുസ്തകത്തില്‍ വാജ്പേയിയുടെ ജീവിതത്തെ സത്യസന്ധമായി വിവരിക്കുകയാണെന്ന നാട്യത്തില്‍ ചില കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഗ്വാളിയാറില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴത്തെ ഒരു സഹപാഠിനിയുടെ കുടുംബവുമായി, ദല്‍ഹിയില്‍ പ്രതിപക്ഷ നേതാവും അതുപോലത്തെ ചുമതലകളിലുമായിരുന്നപ്പോഴും നിലനിറുത്തിപ്പോന്ന ബന്ധവും ദുസ്സൂചനകളോടെ വിവരിക്കുന്നതാണ് അതിലൊന്ന്. ആ ദമ്പതിമാര്‍ അദ്ദേഹത്തിന്റെ വസതിയുടെ ഭാഗത്ത് തന്നെ താമസിച്ചത് അക്കാലത്ത് പത്രങ്ങള്‍ ആഘോഷിച്ച വസ്തുതകളായിരുന്നു.

സഹപ്രവര്‍ത്തകരോടുള്ള പരിഗണനയില്‍ വാജ്‌പേയി മാതൃകയാണ്. അദ്ദേഹത്തോടൊപ്പം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലും ഗുരുവായൂരിലും ദര്‍ശനത്തിന് സാധിച്ചു. ക്ഷേത്രഭാരവാഹികള്‍ക്ക് നമ്മെ പരിചയപ്പെടുത്തിയ രീതി അദ്ദേഹത്തിന്റെ നേതൃത്വമഹിമ ബോധ്യപ്പെടുത്തുന്നതായിരുന്നു. ഓരോ സ്ഥലത്തും എന്താണ് പ്രധാനമെന്ന് പറഞ്ഞു തരുന്നയാളിനോടും ബഹുമാനത്തോടെ പെരുമാറി. ആയിരം കാല്‍ മണ്ഡപത്തിലെ സംഗീത സമ്പത്തില്‍ സപ്തസ്വരതാളങ്ങള്‍ അദ്ദേഹവും മുട്ടി നോക്കി. അന്ന് ക്ഷേത്രത്തിലെ നിധി വാര്‍ത്തയായിട്ടില്ല.

ആ യാത്രയില്‍ അദ്ദേഹം ജന്മഭൂമി സന്ദര്‍ശിച്ചു. ജീവനക്കാരുമായി സല്ലപിക്കെ താനും ദീന്‍ദയാല്‍ജിയും മറ്റും ചേര്‍ന്ന് പത്രവും വാരിയുമൊക്കെ നടത്തിയ കാലം അനുസ്മരിച്ചു. പാഞ്ചജന്യയുടെ തുടക്കത്തില്‍ വാരിക തയ്യാറായാല്‍ അതിന്റെ കെട്ടുകളുമായി സൈക്കിളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയതും ഓരോ സ്ഥലങ്ങളിലേക്കും അയക്കേണ്ട കെട്ട് ഗാര്‍ഡിനെ ഏല്‍പ്പിക്കുന്നതും ഒക്കെ പറഞ്ഞു.

ബാല്യം മുതലുള്ള അടല്‍ജിയുടെ ചിത്രീകരണം ചരിത്രബോധം കൈവിടാതെ വിവരിക്കുന്നതാണ് ‘വാജ്പേയി എന്ന ജീവചരിത്രം-1924 മുതല്‍ 77 വരെ ഹിന്ദു വലതുപക്ഷത്തിന്റെ ഉയര്‍ച്ചയുടെ കഥ.’ അത് വായനാസുഖമുള്ളതാണ്. പക്ഷേ അതെഴുതിയ അഭിഷേക് ചൗധരി മുന്‍വിധികളെ കൈവിടേണ്ടിയിരുന്നു.

Tags: Atal Bihari Vajpayee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ലഖ്നൗവിലെ രാഷ്ട്രപ്രേരണ സ്ഥലിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കലപ്രതിമകള്‍
India

അടല്‍ജിക്ക് ശ്രദ്ധാഞ്ജലി; രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

India

ബലൂചിസ്ഥാന് അടൽ ബിഹാരി വാജ്‌പേയിയെ മറക്കാൻ കഴിയില്ല , എന്തുകൊണ്ടാണ് ബലൂച് നേതാവ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഇത്ര മാത്രം ആദരിക്കുന്നത് ?

India

ഇന്ന് ജന്മദിനം ; അടല്‍ജിക്ക് ആദരവര്‍പ്പിക്കും

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍
പൂക്കള്‍ അര്‍പ്പിച്ചശേഷം പ്രണമിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സമീപം
India

അടല്‍ജിക്ക് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിലും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയവിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.