ശബരിമല: ശബരിമല ക്ഷേത്രത്തെയും ആചാരങ്ങളെയും തകര്‍ക്കുന്ന പ്രസ്താവനയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ശബരിമലയിലെ വിധി പ്രകാരമുള്ള ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ എത്താമെന്നും മന്ത്രി പറഞ്ഞു. ഹരിവരാസന പുരസ്കാരം ഗായകന് പി.കെ. വീരമണിദാസന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കറുപ്പ് വസ്ത്രം ഉടുക്കേണ്ട ആവശ്യമില്ല. ഏത് വസ്ത്രം ധരിച്ചും എത്താം. മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിന്റെ അനാസ്ഥ മൂലം അമ്പേ പരാജയപ്പെട്ട് നില്‍ക്കുമ്പോഴാണ് ആചാരത്തെ തകര്‍ക്കുന്ന പ്രസ്താവനയുമായി ദേവസ്വം മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: