Categories: Kerala

കുട്ടിയെ പരിചരിക്കാനെത്തി, 72,000 രൂപയുടെ അരഞ്ഞാണം കവർന്നു; യുവതി പിടിയിൽ

Published by

എറണാകുളം: പോത്തൻകോട് കുഞ്ഞിന്റെ സ്വർണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. മണക്കുന്നം ഉദയംപേരൂർ സ്വദേശിനി അഞ്ജുവാണ് പിടിയിലായത്. പിടവൂർ ഭാഗത്തെ വീട്ടിൽ കുട്ടിയെ പരിചരിക്കുന്നതിയാനായി എത്തിയതായിരുന്നു ഇവർ.

ഈ കഴിഞ്ഞ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ 72,000 രൂപ വിലമതിക്കുന്ന അരഞ്ഞാണം മോഷ്ടിച്ച യുവതി ഇവിടെ നിന്നും കടന്നു കളഞ്ഞു. പുതിയ കാവിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by