ജിന്ദ്(ഹരിയാന): ഓരോ വ്യക്തിയിലും രാഷ്ട്രാഭിമാനമുണര്‍ത്താന്‍ പൂര്‍വസൈനികര്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേതുപോലെ തന്നെ സമാജത്തിലും രാഷ്ട്രബോധത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവര്‍ക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. ജിന്ദിലെ ഗോപാല്സ്കൂളില് ചേര്‍ന്ന പൂര്‍വസൈനിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കവും ദേശസ്നേഹവുമുള്ള പൗരന്മാരായി യുവതലമുറ മാറണം. സാമാജികപരിവര്ത്തനത്തിനായുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലാണ് ആര്‍എസ്എസ് ഏര്‍പ്പെട്ടിരിക്കുന്നത്. ആ പ്രവര്‍ത്തനത്തിന് വേഗത കൂടണം. സ്വദേശിജീവിതം, പൗരബോധം, സാമാജിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതി സംരക്ഷണം എന്നീ അടിസ്ഥാനഘടകങ്ങളിലൂന്നി എല്ലാ മേഖലയിലും സമഗ്രമാറ്റം എന്നതാണ് ലക്ഷ്യം. രാജ്യത്തെ പൗരന്മാര് അവരുടെ കടമകളെക്കുറിച്ച് ബോധമുള്ളവരാകണം. നിയമത്തിന്റെ പാലനമാണ് അതില്‍ പ്രധാനം.
എല്ലാവരും ഭരണഘടനാപരമായ നിയമങ്ങള്‍ സ്വയം പാലിച്ചാല്‍ പ്രത്യേകിച്ച് ഒരു പരിശ്രമമില്ലാതെതന്നെ സാമൂഹിക സൗഹാര്‍ദ്ദം സാധ്യമാകും. സമൂഹത്തില്‍ നിന്ന് ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഇല്ലാതാകും.
പരിസ്ഥിതിയെ സംരക്ഷിക്കുകയും കുടുംബങ്ങളുടെ ഒത്തുചേരലിലൂടെ മൂല്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. അണുകുടുംബ പ്രവണത അവസാനിപ്പിച്ച് പുരാതന കുടുംബ പാരമ്പര്യം പ്രോത്സാഹിപ്പിക്കണം. സ്വദേശി ജീവിത ശൈലിയിലേക്ക് സമാജം മാറണം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് സീതാറാം വ്യാസ്, പ്രാന്ത സംഘചാലക് പവന് ജിന്‍ഡാല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: