ന്യൂ ദല്‍ഹി: ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്കും യുവസംരംഭകര്‍ക്കും ഗുണം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്ന മൂന്ന് കോടിയിലധികം കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ചെറുധാന്യങ്ങളെ കുറിച്ച് ഒരു രാജ്യത്ത് പുതിയ അവബോധം ഉണ്ടെന്നും ചെറുധാന്യങ്ങളെ ആധാരമാക്കി നിരവധി യുവജനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ന്യൂ ദല്‍ഹിയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍.മുരുകന്റെ വസതിയില്‍ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളുടെയും ഗ്രാമീണ, വിള, കാര്‍ഷിക ബന്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൊങ്കല്‍ കാലത്ത് ദൈവത്തിന് പുതിയ വിളകള്‍ സമര്‍പ്പിക്കുന്നു. അന്നദാതാക്കളായ കൃഷിക്കാരാണ് ഈ ഉത്സവത്തിന്റെ കേന്ദ്രം.
പൊങ്കല്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ ദേശീയ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.രാജ്യത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരുന്നതാകട്ടെ ഈ ആഘോഷം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: