തിരുവനന്തപുരം: വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. കോവിഡിനുശേഷം വ്യാപാരമേഖല തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നുകയറ്റവും സര്‍ക്കാര്‍ നയങ്ങളും തിരിച്ചടിയാകുന്നു.
പത്തര ലക്ഷത്തിലേറെ ആളുകള്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 29 മുതല്‍ വ്യാപാര സംരക്ഷണ യാത്ര കാസര്‍കോട്ടു നിന്ന് ആരംഭിക്കും.
യാത്ര 14 ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: