Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശോക് സിംഗാള്‍: അയോദ്ധ്യയുടെ സമര നായകന്‍

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കര്‍സേവയും അതിന് ആയിരക്കണക്കിന് ജനങ്ങളെ സംഘടിപ്പിക്കാനും, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വലിയൊരു പ്രക്ഷോഭമായി അതിനെ മാറ്റിയെടുക്കുവാനും അശോക് സിംഗാള്‍ കഠിന പ്രയത്നം നടത്തി. കര്‍സേവയില്‍ പങ്കെടുക്കവെ പോലീസിന്റെ പ്രഹരമേറ്റ് തലയ്‌ക്ക് പരിക്കേല്‍ക്കുകയും അവശനിലയില്‍ ആവുകയും ചെയ്തപ്പോഴും കൂടെയുണ്ടായിരുന്ന സമരസേനാനികളുടെ ആത്മവീര്യം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം മുന്നേറുന്ന കാഴ്ച അണികള്‍ക്ക് ആവേശം പകര്‍ന്നു

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jan 14, 2024, 10:20 am IST
in Samskriti

ഹൈന്ദവ നവോത്ഥാന ചരിത്രത്തില്‍ ഉജ്വലമായ ഏടാണ് അശോക് സിംഗാളിന്റെ സമര്‍പ്പിത ജീവിതത്തിലൂടെ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രതികൂലമായ സാഹചര്യങ്ങളിലും നിശിതമായ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കിടയിലും തലയുയര്‍ത്തി ഹൈന്ദവ സമൂഹത്തിനുള്ള ആത്മാഭിമാനം ജാജ്വല്യമാനമാക്കിയത് അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയേറ്റതോടുകൂടിയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചതിലൂടെ കിട്ടിയ അറിവും വളര്‍ച്ചയും വിഎച്ച്പിയില്‍ അശോക് സിംഗാളിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നു.

ഭാരതത്തില്‍ നാളിതുവരെ നടന്ന ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമായ തനിമയും ശൈലിയും അവലംബിച്ചാണ് അദ്ദേഹം പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. സംഘടന ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഹൈന്ദവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാകൂ എന്നായിരുന്നു വിഎച്ച്പി ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റുകൊണ്ട് അദ്ദേഹം നടത്തിയ ആദ്യത്തെ പ്രഖ്യാപനം.

ക്ഷേത്രങ്ങളില്‍ ആധ്യാത്മികവും ധാര്‍മികവും സാംസ്‌കാരികവുമായി പ്രവര്‍ത്തനങ്ങള്‍ നടത്തി ധര്‍മസംരക്ഷണം ചെയ്യുകയെന്ന പ്രവര്‍ത്തന രീതിയായിരുന്നു വിഎച്ച്പി അവലംബിച്ചിരുന്നത്. വിഎച്ച്പിക്ക് ജനകീയ സ്വഭാവവും സമരാത്മക മുഖവും നല്‍കേണ്ടതാവശ്യമാണെന്ന് സിംഗാള്‍ജി വ്യക്തമാക്കുകയുണ്ടായി. ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം സാമൂഹ്യാവബോധം ഹിന്ദുക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന ആവേശോജ്വലമായ പ്രവര്‍ത്തകനിരയെ ശക്തിപ്പെടുത്തുന്നതിന് എന്തുചെയ്യാനാവുമെന്നതായിരുന്നു ആദ്യം ഉയര്‍ന്നുവന്ന ചോദ്യം. അതേക്കുറിച്ച് നടന്ന വിശദമായ ചര്‍ച്ചകള്‍, പൊരുതുന്ന പ്രസ്ഥാനമെന്ന നിലയ്‌ക്ക് ജനവിശ്വാസം സമാര്‍ജിക്കാന്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഹൈന്ദവ മനസുകളെ മഥിച്ചുകൊണ്ടിരുന്നതും, നിലനില്‍പ്പിനെ ചോദ്യംചെയ്തിരുന്നതുമായ ഒട്ടേറെ ജീവല്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അവ ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിഎച്ച്പിക്ക് ജനപ്രീതി നേടാന്‍ കഴിയൂവെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.
ഭാരതത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ ആത്മാഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ നാടിന്റെ മാനബിന്ദുക്കളെ സംരക്ഷിക്കണമെന്ന അശോക് സിംഗാളിന്റെ നിര്‍ദേശം സ്വീകരിക്കപ്പെട്ടു. അതിനുള്ള കര്‍മ്മ പദ്ധതി ഉണ്ടാക്കണമെന്ന ചര്‍ച്ചകളില്‍ പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നെങ്കിലും മുഗളന്മാരുടെ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുജ്ജീവനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ബാബറിന്റെ കാലത്ത് തകര്‍ക്കപ്പെട്ട ശ്രീരാമജന്മഭൂമിയായ അയോധ്യയും ഔറംഗസീബിന്റെ കാലത്ത് തകര്‍ക്കപ്പെട്ട മഥുരയും പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കാശിയും അതുപോലുള്ള ആയിരക്കണക്കിന് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും അതേനിലയില്‍ കിടക്കുന്നത് അപമാനകരമാണെന്നും, ഹൈന്ദവ സമൂഹത്തിന്റെ ഇച്ഛാശക്തിയെ തൊട്ടുണര്‍ത്തി അവയെല്ലാം വീണ്ടെടുക്കേണ്ടത് ആവശ്യമാണെന്നും അശോക് സിംഗാള്‍ വ്യക്തമാക്കി. വ്രണിതഹൃദയരായി കഴിയുന്ന ഹൈന്ദവസമൂഹത്തിന് ആത്മവിശ്വാസവും ആത്മവീര്യവും ആത്മാഭിമാനവും ആത്മബോധവും പകര്‍ന്നുകൊടുക്കുവാന്‍ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെ വീണ്ടെടുത്ത് പൂര്‍വസ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

മുഗള്‍ ഭരണകാലത്ത് ബാബറിന്റെ ആളുകള്‍ തകര്‍ത്ത കെട്ടിടം പണിത സ്ഥലത്ത് മനോഹരവും ഭവ്യവുമായ ശ്രീരാമ ക്ഷേത്രം പണികഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. അതിന് വ്യാപകവും ശക്തവുമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിശ്വഹിന്ദു പരിഷത്ത് ഗവേണിങ് കൗണ്‍സില്‍ ഏകകണ്ഠമായി യോജിച്ചു. അത് സംബന്ധിച്ച് നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘രാമജന്മഭൂമിയായ അയോധ്യയില്‍ ക്ഷേത്രമുണ്ടാവുകയെന്നത് ഹൈന്ദവസമൂഹത്തിന്റെ ചിരകാല സ്വപ്‌നമാണ്. അത് നേടിയെടുക്കുന്നതിന് എന്തു ത്യാഗവും സഹിക്കാന്‍ നാം തയാറാകണം. ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമിയായി ഒരു അയോധ്യ മാത്രമേ ഉള്ളൂ. അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം ബാബറി മസ്ജിദ് ആണെങ്കില്‍ പോലും അത് നൂറുകണക്കിന് മസ്ജിദുകളില്‍ ഒരെണ്ണം മാത്രമാണ്. എന്താണോ അവിടെ ഉണ്ടായിരുന്നത്, അത് വീണ്ടെടുക്കണം. അതിന് ഒരു ബഹുജന പ്രക്ഷോഭം അനിവാര്യമാകുന്നു. അത് വിഎച്ച്പി എന്ന സംഘടനയ്‌ക്ക് മാത്രം ബോധ്യപ്പെട്ടാല്‍ പോരാ. സമസ്ത ഹൈന്ദവ ജനതയ്‌ക്കും സമസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനകള്‍ക്കും പങ്കാളിത്തമുള്ള ഒരു ജനകീയ മുന്നേറ്റമാണുണ്ടാകേണ്ടത്. ധര്‍മ്മഗുരുക്കന്മാര്‍, സംന്യാസി ശ്രേഷ്ഠന്മാര്‍, ആധ്യാത്മികാചാര്യന്മാര്‍, മഠാധിപതികള്‍, മഹാമണ്ഡലേശ്വരന്മാര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സജീവമായി രംഗത്തിറങ്ങുകയും, ഹൈന്ദവ സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്താല്‍ അതു സാധിക്കും.

അശോക് സിംഗാളിന്റെ ഈ നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ചു. മാര്‍ഗദര്‍ശക മണ്ഡലം രൂപീകരിക്കാനും ആചാര്യശ്രേഷ്ഠന്മാരുടെയും ആത്മീയ ഗുരുക്കന്മാരുടെയും വിപുലമായ ഒരു ധര്‍മ സംസദ് ചേരാനും തീരുമാനിച്ചു. രാജ്യവ്യാപകമായി മഠങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് അയോധ്യാ വിഷയത്തില്‍ ഏകോപിതമായ അഭിപ്രായം രൂപീകരിക്കാന്‍ ആചാര്യ ഗിരിരാജ് കിഷോറിനെ ചുമതലപ്പെടുത്തി. അശോക് സിംഗാള്‍ മഠങ്ങളും മാധ്വാചാര്യരാമാനുജാചാര്യ പരമ്പരകളില്‍പ്പെട്ട ആശ്രമങ്ങളും സന്ദര്‍ശിച്ചു. അയോധ്യയിലെ വിവിധങ്ങളും വ്യത്യസ്തങ്ങളുമായ മഠങ്ങള്‍ സന്ദര്‍ശിച്ച് അവിടെല്ലാം അഭിപ്രായ സമന്വയം ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് ആദ്യത്തെ ധര്‍മ്മസദസില്‍ ആയിരത്തോളം സംന്യാസിശ്രേഷ്ഠന്മാരും മഠാധിപതികളും പങ്കെടുത്തു. അയോധ്യ വീണ്ടെടുക്കുന്നതിന് എന്തു കഷ്ടനഷ്ടങ്ങളും ത്യാഗവും സഹിക്കാന്‍ ഹൈന്ദവസമൂഹം തയാറാണെന്നും ആചാര്യശ്രേഷ്ഠന്മാരുടെ മാര്‍ഗ്ഗ ദര്‍ശനവും അനുഗ്രഹവും ഇതിനുണ്ടാകണമെന്നും ധര്‍മ്മ സംസദിനെ അഭിസംബോധന ചെയ്ത് അശോക് സിംഗാള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അപേക്ഷയും ആഗ്രവും ആവേശത്തോടെയാണ് സന്യാസ്രിശ്രേഷ്ഠന്മാര്‍ സ്വാഗതം ചെയ്തത്. ഭാവി പ്രവര്‍ത്തനത്തിന് വേണ്ടി രാമജന്മഭൂമി മുക്തിയജ്ഞ സമിതി, സ്വാമി ശ്രീരാമചന്ദ്രദാസ് അധ്യക്ഷനായി ശ്രീരാമ ജന്മഭൂമി ന്യാസ് രൂപീകരിച്ചു. തുടര്‍ പരിപാടികള്‍ ആരംഭിച്ചു.

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കര്‍സേവയും അതിന് ആയിരക്കണക്കിന് ജനങ്ങളെ സംഘടിപ്പിക്കാനും, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വലിയൊരു പ്രക്ഷോഭമായി അതിനെ മാറ്റിയെടുക്കുവാനും അശോക് സിംഗാള്‍ കഠിന പ്രയത്നം നടത്തി. കര്‍സേവയില്‍ പങ്കെടുക്കവെ പോലീസിന്റെ പ്രഹരമേറ്റ് തലയ്‌ക്ക് പരിക്കേല്‍ക്കുകയും അവശനിലയില്‍ ആവുകയും ചെയ്തപ്പോഴും കൂടെയുണ്ടായിരുന്ന സമരസേനാനികളുടെ ആത്മവീര്യം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം മുന്നേറുന്ന കാഴ്ച അണികള്‍ക്ക് ആവേശം പകര്‍ന്നു. പ്രക്ഷോഭങ്ങളില്‍ സാധാരണ നേതാക്കള്‍ പിന്നില്‍ നിന്ന് ആഹ്വാനം ചെയ്യുക മാത്രം ചെയ്തിരുന്ന പതിവു കാഴ്ചകള്‍ക്ക് വിപരീതമായായിരുന്നു അശോക് സിംഗാളിന്റെ സമരരീതികള്‍. പ്രവര്‍ത്തകരുടെയും അണികളുടെയും ആവേശത്തെ ഒരിക്കല്‍ പോലും അണയാതെ കൂടുതല്‍ ജ്വലിപ്പിക്കുന്നതിലും അവരെ സംരക്ഷിക്കുന്നതിലും ആയിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

കര്‍സേവകര്‍ ക്രൂരമായ മര്‍ദ്ദനവും പീഡനവുമേറ്റ് പുളയുമ്പോള്‍ തന്റെ വേദനയും പരിക്കും വകവയ്‌ക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ധൈര്യവും പകര്‍ന്നുകൊടുത്തു. 1990 ഒക്ടോബര്‍ 30 നായിരുന്നു ഈ സംഭവം. അധികാരികളുടെ നിരന്തരവും നിര്‍ബന്ധപൂര്‍ണവുമായ അപേക്ഷ മാനിച്ചതാണ് അദ്ദേഹം ചികിത്സയ്‌ക്ക് വിധേയനാകാന്‍ സമ്മതിച്ചത്. ആശുപത്രിയില്‍ നിന്നിറങ്ങിയ അദ്ദേഹം വീണ്ടും ശ്രീരാമജന്മഭൂമിയിലെത്തി പരിക്കേറ്റവരെ അഭിസംബോധന ചെയ്തു. അയോധ്യ മാത്രമല്ല തകര്‍ക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങളും വീണ്ടെടുക്കുമെന്നും പുനഃരുദ്ധരിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. ഓരോ ദിവസവും കര്‍സേവകര്‍ രാമജന്മഭൂമിയിലേക്ക് ഒരു മടിയുംകൂടാതെ സുധീരം കുതിച്ചപ്പോള്‍ നിറതോക്കുകള്‍ക്ക് അവരെ തടയാനുള്ള കരുത്തില്ലാതെ പോയി. കര്‍സേവ തുടരണം എന്ന പ്രഖ്യാപനത്തോടെ വീണ്ടും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളിലും അയോധ്യയില്‍ സജീവമായ സമരമുഖം തുറന്നു. നവംബര്‍ രണ്ടിന് രാവിലെ വളരെ അപ്രതീക്ഷിതമായി പോലീസിനെയും അര്‍ധസൈനികരെയും അതിലംഘിച്ചുകൊണ്ട് എല്ലാ ഭാഗങ്ങളില്‍നിന്നും ഒരേസമയം കര്‍സേവകര്‍ ഇരച്ചുകയറുകയാണ്. ജയ് ശ്രീരാം വിളകളോടെ ആര്‍ത്തിരമ്പി വരുന്ന കര്‍സേവകരുടെ മുന്നേറ്റം സ്ഥിതിഗതികളെ മാറ്റിമറിച്ചു. പോലീസ് തേര്‍വാഴ്ചയാരംഭിച്ചു. വെടിവെയ്‌പും ടിയര്‍ഗ്യാസ് ഷെല്ലുകളും ലാത്തിച്ചാര്‍ജും കൊണ്ട് കര്‍സേവകരെ നേരിട്ടു. ശ്രീരാമജന്മഭൂമിയുടെ പവിത്രമണ്ണില്‍ വെടിയേറ്റുവീണ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. ഈ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ സമചിത്തതയോടെയും ചങ്കുറ്റത്തോടെയും അശോക് സിംഗാള്‍ കടന്നുവന്നപ്പോള്‍ മുറിവേറ്റും കൈകാലുകള്‍ ഒടിഞ്ഞും പല ഭാഗങ്ങളിലായി കിടന്നിരുന്നവര്‍ എല്ലാ വേദനയും മറന്ന് ജയ് ശ്രീരാം വിളിച്ച് എതിരേറ്റ കാഴ്ച അവിടെയുള്ള ആയിരക്കണക്കിന് കര്‍സേവകര്‍ ഇന്നും ഓര്‍ക്കുന്നു.

വെടിയേറ്റു മരിച്ചു കിടക്കുന്ന കോത്താരി സഹോദരന്മാരുടെ സമീപം കണ്ണീര്‍വാര്‍ത്ത് വിലപിക്കുന്ന അമ്മയെ അശോക് സിംഗാള്‍ സമാശ്വസിപ്പിക്കുന്ന രംഗം ഏവരുടേയും മനസ്സില്‍ ഇന്നും മരിക്കാത്ത ഓര്‍മ്മയായി ജ്വലിച്ചുനില്‍ക്കുന്നു. വെടിയേറ്റു മരിച്ച രണ്ട് മക്കളുടെയും മൃതദേഹം മടിത്തട്ടില്‍ വച്ചുകൊണ്ട് രണ്ട് കൈയും ഉയര്‍ത്തി ജയ് ശ്രീരാം വിളിക്കുന്ന അമ്മയുടെ അടുത്ത് അശോക് സിംഗാള്‍ ആശങ്കപ്പെടാതെ ചെന്നു പറഞ്ഞു, എന്തുവന്നാലും ശ്രീരാമജന്മഭൂമി നമ്മള്‍ വിമോചിപ്പിക്കും. ആ അമ്മയുടെ പ്രതികരണം എന്തായിരിക്കും? സിംഗാള്‍ജിയുടെ നേരെ പൊട്ടിത്തെറിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന കര്‍സേവകരെ നോക്കി അമ്മ പറഞ്ഞു, ”എന്റെ മക്കളെ രാമനു സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഒരു ദുഃഖം മാത്രം. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമ്പോള്‍ അതില്‍ ഒരു കല്ലെടുത്തുവയ്‌ക്കാന്‍ എന്റെ വീട്ടില്‍നിന്നും ഒരാളെക്കൂടി നല്‍കാന്‍ ഇനി മക്കളില്ലല്ലോ.”

പ്രതിസന്ധിഘട്ടത്തിലും പ്രക്ഷുബ്ധാന്തരീക്ഷത്തിലും സമരമുഖത്ത് എങ്ങനെയാണ് ഒരു സമരനായകന്‍ പെരുമാറണമെന്നുള്ളതിന് ഏറ്റവും ഉജ്വലമായ മാതൃകയായിരുന്നു അശോക് സിംഗാള്‍. സമനില കൈവിടാതെ അണികള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും ആവേശവും പകര്‍ന്നുകൊടുക്കുകയെന്ന അടിസ്ഥാനതത്ത്വം പ്രയോഗത്തില്‍ വരുത്തി കാണിച്ചുകൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പിന്നീടങ്ങോട്ട് നടന്ന കര്‍സേവകളിലും ശിലാന്യാസചടങ്ങിലും അശോക് സിംഗാളിന്റെ നേതൃത്വം അയോധ്യാസംഭവത്തെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന അതിപ്രധാനമായ ഒരു വിഷയമാക്കി. തുടര്‍ന്ന് നടന്ന നിയമയുദ്ധങ്ങളില്‍, ഏറ്റുമുട്ടലുകളില്‍, ബലപരീക്ഷണങ്ങളില്‍ എല്ലാം ജനങ്ങളുടെ ഇടയില്‍ സാര്‍വത്രികമായ അംഗീകാരം അയോധ്യാപ്രശ്നത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞു.

ഇന്ന് അയോധ്യാ സംഭവം ഭാരതജനമനസുകളില്‍ വിജയത്തിന്റെയും അഭിമാനത്തിന്റെയും ചിന്തകളും വികാരങ്ങളും പകര്‍ന്നുകൊടുക്കുന്നുവെങ്കില്‍ അതിന്റെ പ്രധാനപ്പെട്ട കാരണക്കാരന്‍ അശോക് സിംഗാളാണെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. പാര്‍ലമെന്റ് പലപ്രാവശ്യം സ്തംഭിപ്പിച്ചുകൊണ്ട് അശോക് സിംഗാളിനെതിരെ എംപിമാര്‍ ആഞ്ഞടിക്കുകയും ലോക്സഭാ ഇളകിമറിക്കുകയുമൊക്കെ ചെയ്തിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ അയോധ്യയെ തമസ്‌കരിക്കാന്‍, അവഗണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ആ വിഷയത്തെ ജനഹൃദയങ്ങളില്‍ മങ്ങാതെയും മായാതെയും നിലനിര്‍ത്തിയതിന്റെ കാരണക്കാരന്‍ സിംഗാള്‍ജി തന്നെ. ലക്ഷ്യംവച്ച കാര്യങ്ങള്‍ എത്ര പ്രയാസമേറിയതും ബുദ്ധിമുട്ടുള്ളതും ആയിരുന്നാലും തിരുമാനം നടപ്പിലാക്കുന്നതില്‍ അദ്ദേഹം കാട്ടിയ നിര്‍ബന്ധബുദ്ധി ഒരിക്കലും ആര്‍ക്കും വിസ്മരിക്കാനാവില്ല.

Tags: AyodhyaRam JanmabhoomiAshok SinghalHistory of Karseva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.