പ്രാണന്‍ പിടഞ്ഞ് വെടിയുംപടി വേദനിച്ചൂ,
പ്രാണപ്രതിഷ്ഠയവയൊക്കവെ സംഹരിപ്പൂ
പ്രാണന്‍ കൊടുത്ത; വരലക്ഷ്യമതിന്നു കാണാന്‍,
പ്രാണപ്രിയര്‍ക്ക്, സകലര്‍ക്കുമിതീ പ്രണാമം
ത്രേതായുഗം കലിയുഗത്തിലുമിങ്ങണഞ്ഞൂ
രാമാവതാര ഗുരുലക്ഷ്യവുമൊത്തുചേര്‍ന്നൂ
രാമന്‍ ഭരിച്ചവഴിയങ്ങനെ പിന്തുടര്‍ന്നൂ-
രാജ്യം മഹത്തരമിതെന്നുരു പേരുയര്‍ന്നൂ
കാലം- മറന്നുമതി, നാടുമയങ്ങിനിന്ന
നാളില്‍, കടന്നവര്‍ നടത്തി വരുത്തിചേതം
കാലന്‍ നടന്ന വഴിപോലെ തകര്‍ത്തു തീര്‍ത്തൂ-
കാലങ്ങള്‍ നീണ്ട പല സംസ്‌കൃതി വിഗ്രഹങ്ങള്‍
നഷ്ടപ്രതാപമിനി മീണ്ടുവളര്‍ത്തി വേഗാല്‍
പുഷ്ടിപ്പെടുത്തി വരസംസ്‌കൃതിയൊക്കെ വേഗം-
തുഷ്ടിപ്പെടുത്തി, മമ രാമന് പൂജ ചെയ്യാന്‍
കഷ്ടപ്പെടാനവര്‍ തുനിഞ്ഞു- മഹാമനുഷ്യര്‍
എന്തും സഹിച്ചവര്‍, തളര്‍ന്നുകരഞ്ഞ നാള്‍കള്‍-
എന്നേക്കുമായിയൊഴിയാന്‍ കടിബദ്ധരായി
അന്ധത്വമങ്ങറുതിയായ് സകലര്‍ക്കുമായി,
എന്തും വരട്ടെയവര്‍ നിശ്ചയചിത്തരായി
ആരാധനയ്‌ക്ക്, വിധിപോല്‍ പല പൂജകള്‍ക്കും
ആരാധ്യനായ പരപൂരുഷ വിഗ്രഹത്തെ
ആര്‍ക്കും തടുക്കുവതിനായ് കഴിയാത്ത പോല-
ന്നാദര്‍ശ നിഷ്ഠരവര്‍ കൃത്യമെടുത്തുവെച്ചു
പിന്നെത്രനാള്‍ സമരവും പലതാം വിവാദം,
വന്നെത്ര ഭീതിദ വിമര്‍ശന പീഡകാലം
ചോരച്ചുവപ്പു സരയൂ നദിയേറ്റുവാങ്ങീ,
ചോരാതെ ധൈര്യമൊടു സേവകരന്നു നീങ്ങി
യുദ്ധത്തിലായിയധികാരികള്‍, ആത്മവീര്യ-
യുക്തര്‍ സുഭക്തരവയൊക്കെയുമേറ്റുനിന്നൂ
പറ്റാഞ്ഞ് ലാത്തി, വെടിയുണ്ടകളും ചൊരിഞ്ഞു
തോറ്റില്ല, രാമപരമാത്മ വിശേഷയുക്തര്‍
വിശ്വാസവും നിയമവും പലവട്ടമേറ്റൂ,
വിശ്വാസമങ്ങ് ഗുരുഭാരമൊടന്നുയര്‍ന്നു
വിച്ഛിന്നമായി പലവിദ്യകള്‍, സൂത്രജാലം;
വിധ്വംകര്‍ സകലരൊത്ത് പടുത്തുവെന്നാല്‍
ഇന്നങ്ങുപൊങ്ങിടുവതുണ്ടൊരു മന്ദിരം ശ്രീ-
തങ്ങുന്നതാണ്, സകലര്‍ക്കുമൊരേ. വികാരം
വിശ്വാസമാണ് ബലമെന്നത് സത്യവാദം,
സ്വത്വം സ്മരിക്കിലഖിലര്‍ക്കുമിതൊക്കെ സാധ്യം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: