ദോഹ : ഏഷ്യ കപ്പ് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് പരാജയം.ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ ആ മികവ് പുലര്‍ത്താന്‍ ഇന്ത്യക്ക് ആയില്ല.
രണ്ടാം പകുതിയില്‍ ഇന്ത്യ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി.ഇര്വിന് ആണ് ഗോള്‍ നേടിയത്.
72ാം മിനുട്ടില്‍ ജോര്‍ദാന്‍ ബോസ് ഓസ്ട്രേലിയയുടെ രണ്ടാം ഗോള്‍ നേടി.
ഈ മാസം 18ന് ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇതിന് ശേഷം സിറിയയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: