അയോധ്യ : അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേ.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. അതിനോടനുബന്ധിച്ചാണ് ചില സംസ്ഥാനങ്ങളില്‍ അന്നേദിവസം മദ്യവും മാംസവും വില്‍പ്പന നടത്തുന്നതിനും വിലക്ക് ഏ്ര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് അന്നേദിവസം ഡ്രൈഡേ ആചരിക്കുന്നത്. അന്നേദിവസം സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് മദ്യം വില്‍ക്കുന്ന കടകള്‍കളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് യുപി എക്‌സൈസ് കമ്മിഷണര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അസമില്‍ അന്നേ ദിവസത്തോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അവരെ നിക്ഷേപങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നതിനുമായി സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മുഖ്യമന്ത്രി മഹിളാ ഉദ്യമിതാ അഭിയാന്‍ പദ്ധതിക്ക് അന്ന് അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിട്ടുണ്ട്.
പ്രാണ പ്രതിഷ്ഠാ ചടങ്ങ് തത്സമയം ജനങ്ങള്‍ക്ക് കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും നിരത്തുകളിലും ലൈറ്റുകളും മറ്റും തെളിയിച്ച് അലങ്കരിക്കും.
അന്നേദിവസം ഡ്രൈ ഡേ ആചരിക്കുന്നതിന് ഒപ്പം പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും പ്രസാദ വിതരണം നടത്താനും ഇതില്‍ ഉത്തരാഖണ്ഡില്‍ ഉത്്പ്പാദിപ്പിച്ചിട്ടുള്ള മില്ലറ്റുകള്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
ഛത്തീസ്ഗഢില്‍ 22ന് മദ്യ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളും. സംസ്ഥാനത്ത് മദ്യ വില്‍പ്പന നടത്തുന്ന ഒരു കടകളും റസ്റ്റോറന്റ്- ഹോട്ടല്‍ ബാറുകള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കും പ്രവര്‍ത്തനാനുമതിയുണ്ടാകില്ലെന്ന് ഛത്തീസ്ഗഢ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് ആരെങ്കിലും മദ്യം വില്‍പ്പന ചെയ്യുകയോ നിയമ വിരുദ്ധമായി കൈവശം വെയ്‌ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ 1915 എക്‌സൈസ് ആക്ട് സെക്ഷന്‍ 24 സെക്ഷന്‍(1) പ്രകാരം നടപടി സ്വീകരിക്കും. ഇത് പരിശോധിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ഫ്‌ളൈയിങ് സ്‌ക്വാഡിനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: