Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു: വി. മുരളീധരന്‍

ഭാസ്‌കര്‍റാവു ഹിന്ദുവിന് ആത്മവിശ്വാസം പകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 02:46 am IST
in Kerala
എറണാകുളം എളമക്കര ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌ക്കര്‍ റാവുജി സ്മൃതിദിനത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു. എന്‍. ശ്യാംമോഹന്‍, എസ്. സുദര്‍ശനന്‍ സമീപം

എറണാകുളം എളമക്കര ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌ക്കര്‍ റാവുജി സ്മൃതിദിനത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു. എന്‍. ശ്യാംമോഹന്‍, എസ്. സുദര്‍ശനന്‍ സമീപം

കൊച്ചി: കേരളത്തില്‍ ലീഗും സമസ്തയും കണ്ണുരുട്ടിയാല്‍ വിരണ്ടുപോകുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അയോദ്ധ്യയില്‍ കോടിക്കണക്കിന് ശ്രീരാമഭക്തരുടെ വികാരത്തെ അടച്ചാക്ഷേപിക്കുന്ന നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും എസ്എന്‍ഡിപിയുടെയും നിലപാടിനെപ്പോലും അവര്‍ തള്ളിക്കളഞ്ഞു.

സനാതന ധര്‍മ്മത്തെ ഇത്രയേറെ അപമാനിക്കുന്ന സംസ്ഥാന രാഷ്‌ട്രീയം വേറെയില്ലെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഭാസ്‌ക്കര്‍ റാവു സ്മാരക സമിതി എറണാകുളം എളമക്കര ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌ക്കര്‍ റാവു അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളം ഇന്ന് അന്താരാഷ്‌ട്ര തീവ്രവാദികളുടെ ഒളിത്താവളമായി മാറിയെന്ന് മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിയ തീവ്രവാദിക്ക് സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ 13 വര്‍ഷം കേരളത്തില്‍ ഒളിവില്‍ കഴിയാന്‍ സാധിച്ചു. ഈ അപകടം അന്നേ തിരിച്ചറിഞ്ഞ് ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ഭാസ്‌കര്‍ റാവുവിനെപ്പോലുള്ള ആര്‍എസ്എസ് നേതാക്കളെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ട് പോകുമായിരുന്ന കാലത്ത് അവരിലെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഭാസ്‌കര്‍ റാവുജി നടത്തിയതെന്നും കേന്ദ്രമന്ത്രി അനുസ്മരിച്ചു. അന്നത്തെ സംഘ നേതാക്കളുടെ ആശയങ്ങള്‍ അംഗീകരിക്കാന്‍ കേരളത്തിലെ ഹിന്ദുസമൂഹം തയാറായിരുന്നെങ്കില്‍ ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനാവാതെ മാലയഴിച്ച് മടങ്ങിപ്പോവേണ്ട ഗതികേട് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസും പിഎഫ്‌ഐയും ഒരുപോലെയാണെന്ന വാദങ്ങള്‍ ഉന്നയിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം കേരളത്തിലെ ഹിന്ദു ഐക്യം തടയലാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
ഗുണങ്ങളുടെ നിറകുടമായിരുന്നു ഭാസ്‌ക്കര്‍ റാവുജിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. കേരളത്തിലെ വിപരീത സാഹചര്യത്തിലായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനം. പ്രതിസന്ധികളെ അദ്ദേഹം സധൈര്യം നേരിട്ടു, പ്രാന്തപ്രചാരക് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഐഎസ്ആര്‍ഒ മുന്‍ പ്രോഗ്രാം ഡയറക്ടര്‍ എന്‍. ശ്യാംമോഹന്‍ അധ്യക്ഷനായി. കെ.ജി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.

 

Tags: congressbharathCommunistsUnion Minister V MuraleedharanBhaskar Rao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.