Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്വാസകോശത്തില്‍ തറച്ചുകയറിയ യന്ത്രഭാഗം നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 02:39 am IST
in Kerala

ആലുവ: യന്ത്ര തകരാര്‍ പരിഹരിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തില്‍ തറച്ച് കയറിയ ലോഹഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

പാറമടയിലെ ഡ്രൈവിങ് തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ആലുവ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ.ശിവ് കെ നായറിന്റെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘം അതിവിദ്ഗദമായി ലോഹഭാഗം പുറത്തെടുത്തു.

ജനുവരി 2ന് ആണ് കോതമംഗലത്തെ പാറമടയിലെ ഹിറ്റാച്ചി ഓപ്പറേറ്ററായ നാല്‍പ്പത്തി നാലുകാരനെ യന്ത്രത്തിന്റെ ലോഹഭാഗം തറച്ച നിലയില്‍ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹിറ്റാച്ചിയുടെ വീലിനുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനിടെ യന്ത്രത്തില്‍ നിന്നു ഒരു ലോഹഭാഗം ഊരി തെറിച്ച് നെഞ്ചില്‍ തുളച്ച് കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലില്‍ ആദ്യം രക്തസ്രാവം നിയന്ത്രിച്ചു. തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നെഞ്ചിനും ശ്വാസകോശത്തിനും ഇടയിലുള്ള പ്ലൂറല്‍ അറയില്‍ രക്തവും വായുവും നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി.

അത് നീക്കം ചെയ്യാന്‍ ട്യൂബ് തൊറക്കോസ്റ്റമി എന്ന മാര്‍ഗമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. പിന്നീട് നടത്തിയ സിടി സ്‌കാനിങില്‍ ലോഹഭാഗം ശ്വാസകോശത്തിന്റെ രണ്ടാമത്തെ
ലോബും കടന്ന് മൂന്നാമത്തെ ലോബില്‍ തറഞ്ഞിരിക്കുന്നതായി കണ്ടെത്തി.

ഡോ.ശിവ് കെ നായറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍, ഡോ.റിജു രാജസേനന്‍ നായര്‍ (സര്‍ജന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് വിഭാഗം), അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിന്‍ എന്നിവര്‍ ചേര്‍ന്ന് ശ്വാസകോശത്തിലെ മൂന്നാമത്തെ ലോബില്‍ നിന്ന് ലോഹഭാഗം പുറത്തെടുത്തു.

ഹൃദയത്തില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ശ്വാസകോശത്തില്‍ തറഞ്ഞ് കയറിയ ലോഹഭാഗം ജീവന് തന്നെ ഭീഷണിയായിരുന്നുവെന്നും, കൃത്യ സമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞതാണ് നിര്‍ണായകമായതെന്നും കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ.റിജു രാജസേനന്‍ നായര്‍ പറഞ്ഞു. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ പരുക്കേറ്റയാള്‍ വീട്ടിലേക്ക് മടങ്ങി.

 

Tags: Lungsmachineryembedded
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നമ്മുടെ ശ്വാസകോശം വിഷമാവസ്ഥയിൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം?

Agriculture

കാര്‍ഷിക ഉപകരണങ്ങള്‍ പകുതി വിലയ്‌ക്ക്, കേന്ദ്രപദ്ധയിലേയ്‌ക്ക് ഡിസംബര്‍ 31 മുതല്‍ അപേക്ഷിക്കാം

Health

നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണോ എന്ന് ഈ ലക്ഷണങ്ങൾ മൂലം അറിയാം

Kerala

രാത്രി പകലാക്കി അവയവം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ; പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്, ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് അമ്പതോളം പേർ

Kerala

ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍, മസ്തിഷ്‌കത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.