കോട്ടയം: രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്പോര്‍ട്ട് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കോട്ടയത്തെ പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പാസ്പോര്‍ട്ട് സേവ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് തയ്യാറായിവരികയാണ്. സമീപഭാവിയില്‍ തന്നെ ഇ-പാ
സ്പോര്‍ട്ട് സംവിധാനം നിലവില്‍ വരും. ഇതോടെ വ്യാജ പാസ്പോര്‍ട്ട് പോലുള്ള വെല്ലുവിളികള്‍ കുറയും.
പാസ്പോര്‍ട്ട് സേവനങ്ങളുടെ കാര്യത്തില്‍ 2014ന് ശേഷം വലിയ പുരോഗതി രാജ്യത്ത് ഉണ്ടായി. നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്പോര്‍ട്ട് സേവനം ലഭിക്കാന്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യുകയും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയും ചെയ്യേണ്ട സാഹചര്യം മാറി. കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം സുരക്ഷാ ഭീഷണി മൂലം തല്‍ക്കാലത്തേക്ക് അടച്ചപ്പോള്‍ നടന്ന വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കോട്ടയത്ത് ഇനി സേവാകേന്ദ്രമില്ലെന്ന് പ്രഖ്യാപിച്ച്, നരേന്ദ്ര മോദിക്കെതിരെ സമരം ചെയ്യാന്‍ പോലും പലരും മുതിര്‍ന്നെന്ന് മന്ത്രി പറഞ്ഞു.
പുതിയ മന്ദിരം വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പ്രവര്‍ത്തിച്ച വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മന്ത്രി അനുമോദിച്ചു.
തോമസ് ചാഴിക്കാടന് എംപി അധ്യക്ഷനായി. ജോസ് കെ. മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറി എസ്. രതീഷ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: