മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കം. നിലവിലെ ജേതാക്കളായ അരൈന സബലെങ്കയും നോവാക് ദ്യോക്കോവിച്ചും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ആദ്യ ദിവസംതന്നെ ഒന്നാം റൗണ്ട് പോരാട്ടത്തിനിറങ്ങും.
നാളെ തുടങ്ങുന്ന ടൂര്‍ണമെന്റ് 28ന് നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലോടെ സമാപിക്കും. ഞായറാഴ്ച ദിവസമാണ് എല്ലാവര്‍ഷവും ഓസ്ട്രലേയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍ പട്ടവുമായി ഇറങ്ങുന്ന ദ്യോക്കോവിച്ച് തന്റെ ഗ്രാന്‍ഡ് സ്‌ലാം നേട്ടത്തിലേക്ക് ഒരു കിരീടം കൂടിയാണ് ലക്ഷ്യമിടുന്നത്. പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ള താരം ആകെ 24 ഗ്രാന്‍ഡ് സ്‌ലാം നേട്ടങ്ങളോടെ മാര്‍ഗരറ്റ് താച്ചറിനൊപ്പം തുല്യത പാലിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ഗ്രാന്‍ഡ് സ്‌ലാം നേട്ടം പൂര്‍ത്തിയായത് ദ്യോക്കോവിന്റെ യുഎസ് ഓപ്പണ്‍ നേട്ടത്തോടെയായിരുന്നു. വിംബി
ള്‍ഡന്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനെ കീഴടക്കി സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ് തന്റെ രണ്ടാം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നാലില്‍ മൂന്ന് ഗ്രാന്‍ഡ് സ്‌ലാം കിരീടവും ദ്യോക്കോവിച് സ്വന്തമാക്കി.
വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ അരൈന സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം സീഡ് താരമായാണ് പങ്കെടുക്കുക. ആദ്യ ദിനം തന്നെ താരത്തിന്റെ പോരാട്ടം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒന്നാം സീഡ് താരം ഇഗാ സ്വിയാറ്റെക് ആണ്. തിങ്കളാഴ്ചയാണ് താരത്തിന്റെ ആദ്യ റൗണ്ട് പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: