ഹേഗ് : അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച ദക്ഷിണാഫ്രിക്ക സത്യത്തെ വളച്ചൊടിച്ചതായി ഇസ്രായേല്‍. ഗാസയിലെ യുദ്ധത്തില്‍ പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ദക്ഷിണാഫ്രിക്ക കോടതിയല്‍ കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ സൈനിക നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
ദക്ഷിണാഫ്രിക്ക തങ്ങളുടെ വാദം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ കോടതിയില്‍ പ്രതിവാദം ഉന്നയിച്ചത്.
അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗരാജ്യങ്ങളായ ഇസ്രായേലിനും ദക്ഷിണാഫ്രിക്കയ്ക്കും ബാധകമാണ്. എന്നാല്‍ ഇത് ബലമായി നടപ്പാക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: