അയോദ്ധ്യ: ജനങ്ങള്‍ നല്കുന്ന ഓരോ നുള്ള് ധാന്യങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് ആളുകളെ ദിവസവും ഊട്ടുന്ന ഒരു അന്നദാനശാലയുണ്ട് അയോദ്ധ്യയില്‍. ബാബ ജയ് ഗുരുദേവിന്റെ അനുയായികള്‍ ഗുരു ഉമാകാന്ത് മഹാരാജിന്റെ പ്രേരണയിലാണ് ഈ അന്നദാനം നടത്തുന്നത്.
പ്രാണപ്രതിഷ്ഠയുടെ ആഘോഷത്തിലേക്ക് കടക്കുന്ന അയോദ്ധ്യയില്‍ എത്തുന്ന കൂടുതല്‍ തീര്‍ത്ഥാടകര്‍ക്കായി ഇവരും സജ്ജരാവുകയാണ്. ഗുരു ഉമാകാന്തിന് ഇത് രാമസേവയാണ്. രാമക്ഷേത്രനിര്‍മ്മാണം തുടങ്ങിയ കാലത്ത് അവിടെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സൗജന്യഭക്ഷണം ഏര്‍പ്പെടുത്തിയത്. ക്ഷേത്രം പൂര്ണമാകാന് ഇനിയും രണ്ട് വര്‍ഷത്തോളം എടുക്കുമെന്നതിനാല്‍ അത്രയും നാളിത് തുടരാനാണ് തീരുമാനം.
രണ്ടു നേരവും ലഘുഭക്ഷണത്തിനുള്ള ക്രമീകരണവും ഇവിടെ ഉണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മുതല്‍ അയോദ്ധ്യധാമിലെ യാചകര്‍ വരെയുള്ളവര്‍ക്ക് ഇവിടെനിന്നാണ് ഭക്ഷണം. വലിയ വാഹനങ്ങളില്‍ മുതല്‍ സൈക്കിളില്‍ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണം പെട്ടികളിലാക്കി എല്ലായിടത്തും എത്തിക്കും. ധാന്യങ്ങള്‍ക്ക് പുറമെ ജനങ്ങള്‍ ദക്ഷിണയായി പണവും നല്‍കാറുണ്ട്. ഇത് ഉപയോഗിച്ചാണ് എണ്ണയും മറ്റും വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: